ന്യൂഡൽഹി: കോവിഡ് രോഗമുക്തി നേടി മൂന്നുമാസത്തിന് ശേഷം മാത്രമേ പ്രതിരോധ വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാവൂ എന്ന് ആരോഗ്യമന്ത്രാലയം. ബൂസ്റ്റർ ഡോസിനും ഈ സമയപരിധി ബാധകമായിരിക്കും. ഇക്കാര്യം നിർദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. മുൻ തീരുമാനത്തിൽ മാറ്റം വരുത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിർദേശം.
'കോവിഡ് മുക്തരായവരുടെ വാക്സിനേഷൻ മൂന്നു മാസത്തേക്ക് മാറ്റിവെക്കണം' -കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടി വികാസ് ഷീൽ അയച്ച കത്തിൽ പറയുന്നു. നാഷനൽ ടെക്നിക്കൽ അഡ്വൈറി ഗ്രൂപ്പിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും കത്തിൽ പറയുന്നു.
രാജ്യത്ത് ജനുവരി മൂന്നുമുതൽ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വക്സിനേഷൻ ആരംഭിച്ചിരുന്നു. ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കും 60 വയസിന് മുകളിലുള്ളവർക്കും ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ് വിതരണവും ആരംഭിച്ചു. രണ്ടുഡോസ് വാക്സിൻ സ്വീകരിച്ച് ഒമ്പതുമാസത്തിന് ശേഷമാണ് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.