50കാരനായ രോഗിയിൽനിന്ന്​ നീക്കം ചെയ്​തത്​ 156 മൂത്രത്തിൽ കല്ലുകൾ

ഹൈദരാബാദ്​: മൂന്നുമണിക്കൂർ നീണ്ട ശസ്​ത്രക്രിയയിലൂടെ 50കാരനായ രോഗിയിൽനിന്ന്​ നീക്കം ​ചെയ്​തത്​ 156 മൂത്രത്തിൽ കല്ലുകൾ. ഹൈദരാബാദിലെ പ്രീതി യൂറോളജി ആൻഡ്​ കിഡ്​നി ആശുപത്രിയിലായിരുന്നു ശസ്​ത്രക്രിയ. ഇത്രയധികം കല്ലുകൾ ആദ്യമായാണ്​ ഒരു രോഗിയിൽനിന്ന്​ നീക്കം ചെയ്യുന്നതെന്ന്​ ഡോക്​ടർമാർ അറിയിച്ചു.

അധ്യാപകനായ രോഗിയുടെ അടിവയറ്റിൽ ദിവസങ്ങളായി വേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിൽ മൂത്രത്തിൽ കല്ലാണെന്ന്​ തിരിച്ചറിഞ്ഞു. നിരവധി കല്ലുകളുണ്ടെന്ന്​ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ശസ്​ത്രക്രിയ.​ താക്കോൽദ്വാര ശസ്​ത്രക്രിയയിലൂടെയാണ്​ കല്ലുകൾ പൂർണമായും നീക്കം ചെയ്​തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

രോഗിയിൽനിന്ന്​ മുഴുവൻ കല്ല​ുകളും നീക്കം ചെയ്​തു. രോഗി ആരോഗ്യവാനാണെന്നും ഡോ. ചന്ദ്ര മോഹൻ പറഞ്ഞു. 

Tags:    
News Summary - Doctors in Hyderabad remove record 156 kidney stones in Three hour surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.