മഞ്ഞൾ: രക്തത്തിലെ പഞ്ചസാരയുടെ അളവ് കറക്കാൻ സഹായിക്കുന്നതിനോടൊപ്പം ശരീരത്തിലെ ഇൻഫ്ലമേഷൻ കുറക്കുന്നതിനും സഹായിക്കും. പ്രമേഹം വൃക്കരോഗങ്ങളിലേക്ക് നയിക്കും. അത് ഒഴിവാക്കുന്നതിനും മഞ്ഞൾ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
നട്സ്: നാരുകളും ദഹിക്കുന്ന കാർബോഹൈഡ്രേറ്റും ധാരാളമടങ്ങിയതിനാൽ ഇൻഫ്ലമേഷൻ കുറക്കുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും നട്സ് സഹായകമാണ്. കലോറി വർധിക്കുന്നില്ല എന്നതും വിശപ്പ് കുറക്കുന്നതിനാലും നട്സ് നല്ല ഭക്ഷണമാണ്. പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന പോഷകപ്രദമായ ഭക്ഷണം കൂടിയാണ് നട്സ്.
പച്ചിലക്കറികൾ: പോഷകം അടങ്ങിയ ഭക്ഷണമാണ് പച്ചിലക്കറികൾ. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ലവണങ്ങളുടെയും കലവറയാണ് ഇലക്കറികൾ. പ്രമേഹം ഗുരുതരമാകുന്നത് തടയാൻ സഹായകമാകും വിധം ആൻറി ഒാക്സിഡൻറുകൾ അടങ്ങിയതാണ് പച്ചിലക്കറികൾ.
കൊഴുപ്പുള്ള മത്സ്യങ്ങൾ: ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് കൊഴുപ്പുള്ള മത്സ്യങ്ങൾ. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണിവ. അത് ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറക്കുന്നു. മത്തി, കോര, അയല തുടങ്ങിയ മത്സ്യങ്ങൾ ഇതിന് ഉദാഹരണമാണ്. ഇവ ആഴ്ചയിൽ രണ്ടു തവണ കഴിക്കാം.
മുട്ട: ഏറ്റവും നല്ല ഭക്ഷണ പദാർഥമാണ് മുട്ട. കൂടുതൽ സമയം വിശക്കാതിരിക്കാൻ മുട്ട പ്രാതലിന് കഴിക്കുന്നതാണ് നല്ലത്. മുട്ട ഹൃദ്രോഗ സാധ്യത കുറക്കുകയും എച്ച്.ഡി.എൽ (നല്ല കൊഴുപ്പ്) നില വർധിപ്പിക്കുകയും ചെയ്യും. കൂടാതെ ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും ചെയ്യും.
വെർജിൻ ഒലീവ് ഒായിൽ: ഒലീവ് ഒായിലിൽ മോണോഅൺസാച്യുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. അത് എച്ച്.ഡി.എല്ലിനെയും ട്രൈഗ്ലിസറൈഡിനെയും വർധിപ്പിക്കും. പാകത്തിന് മാത്രമേ ഒലീവ് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടുള്ളൂ.
കറുവപ്പട്ട: ഇൻസുലിനും രക്തത്തിലെ പഞ്ചസാരയും സന്തുലിതമായി നിലനിർത്താൻ കറുവപ്പട്ട സഹായിക്കും.
ഗ്രീക്ക് യോഗർട്ട്: കൂടിയ അളവിൽ കാത്സ്യവും പ്രൊബയോട്ടിക്സും ഗ്രീക്ക് യോഗർട്ടിൽ അടങ്ങിയിരിക്കുന്നു. കൊഴുപ്പ് കുറഞ്ഞ യോഗർട്ട് വേണം തിരഞ്ഞെടുക്കാൻ.
സ്ട്രോെബറി: രുചികരവും ആരോഗ്യപ്രദവുമായ പഴമാണ് സ്ട്രോബെറി. ആൻറി ഒാക്സിഡൻസിെൻറ കലവറയാണ് ഇവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.