ഡയറ്റിങ്ങിലാ... െകാഴുപ്പടങ്ങിയ ഭക്ഷണം വേണ്ട എന്ന് പറയാറുണ്ടോ? എങ്കിൽ തീരുമാനം മാറ്റിക്കോളൂ. കൊഴുപ്പ് നിങ്ങളുടെ ശരീരത്തിന് അത്യവശ്യമായതിനാൽ ഭക്ഷണത്തിൽ അത് ഉൾപ്പെടുത്തേണ്ടതും ആവശ്യമാണ്. ഭാരം കുറക്കുന്നതിെൻറ ഭാഗമായി ഭക്ഷണത്തിൽ നിന്ന് കൊഴുപ്പ് പാടെ ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കൊഴുപ്പും കാർബോഹൈഡ്രേറ്റും പൂർണമായും ഒഴിവാക്കിയുള്ള ഡയറ്റ് ഭാരം വർധിക്കുന്നതിനും പ്രമേഹം പിടിപെടുന്നതിനും ഇടയാക്കും. കൂടാതെ, തലമുടി പെെട്ടന്ന് പൊട്ടുക, വിളർച്ച, പ്രായം തോന്നിക്കുക, ഹോർമോൺ അസന്തുലിതാവസ്ഥ, ഉൗർജ്ജമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളും അനുഭവപ്പെടും.
അപൂരിത കൊഴുപ്പ് ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഘടകമാണ്. വിറ്റാമിൻ എ,ഡി, ഇ,കെ തുടങ്ങിയവ കൊഴുപ്പിൽ ലയിക്കുന്നവയാണ്. അതായത് നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് കൊഴുപ്പുണ്ടെങ്കിൽ മാത്രമേ ഇവ ശരീരവുമായി ഒന്നിച്ചു ചേരുകയുള്ളൂ. ഇൗ വിറ്റാമിനുകൾ വേണ്ടവിധം ലയിച്ചാൽ മാത്രമേ ശരീരത്തിന് ഉൗർജ്ജം ലഭിക്കുകയുള്ളൂ. വിശപ്പ് ശമിപ്പിക്കാനും കൊഴുപ്പ് ആവശ്യമാണ്.
റിഫൈൻഡ് ഒായിലുകളിലും വിപണിയിൽ ലഭിക്കുന്ന നെയ്യിലും പലഹാരങ്ങളിലും ബിസ്കറ്റുകളിലുമുള്ളത് ചീത്ത കൊഴുപ്പാണ്. അവ പൂർണമായും ഒഴിവാക്കേണ്ടതാണ്. നല്ല െകാഴുപ്പ് മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണമാണെങ്കിലും അവയും അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
ഡയറ്റിൽ ഉൾപ്പെടുത്താവുന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാം
ഇവ നല്ലതാണല്ലോ എന്നു കരുതി വാരിവലിച്ച് കഴിക്കരുത്. കൃത്യമായ അളവിൽ മാത്രം കഴിക്കുക. അമിതമായാൽ അമൃതും വിഷമാണെന്ന് ഒാർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.