ചായ കുടിയൻമാർക്ക് സന്തോഷമേകിക്കൊണ്ട് വന്ന പുതിയ താരമാണ് ബ്ലൂടീ. ഹെർബൽ ടീ എന്നാണ് ബ്ലൂ ചായ അറിയപ്പെടുന്നത്. ശംഖുപുഷ്പം കൊണ്ട് ഉണ്ടാക്കുന്ന ചായയാണിത്. ചായയിലെ ദോഷകരമായ കഫീൻ ഇല്ല എന്നതാണ് പ്രധാന ആകർഷണം. കൂടാതെ, ചില ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരവും ബ്ലുടീ നൽകുന്നു.
- ബ്ലൂടീ ഒാർമശക്തിയെ ഉദ്ദീപിപ്പിക്കുമെന്നാണ് ഇതിെൻറ നിർമാതാവ് സുനിൽ സാഹയുെട അവകാശവാദം. ശംഖുപുഷ്പം ഒാർമ ശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
- മാനസിക സമ്മർദം കുറക്കാനും ശംഖുപുഷ്പം നല്ലതാണ്.
- ചുമ, ജലദോഷം, ആസ്ത്മ എന്നിവ അകറ്റും. ശ്വാസോച്ഛ്വാസം സുഗമമാക്കും.
- ഭക്ഷണത്തിൽ നിന്നുള്ള ഗ്ലുക്കോസ് ആഗിരണം ചെയ്യുന്നത് തടയുന്നതിനാൽ ടൈപ്പ് ll പ്രമേഹത്തെ പ്രതിരോധിക്കാനും സഹായിക്കും.
- ആൻറി ഒാക്സിഡൻറുകൾ ധാരാളം അടങ്ങിയതിനാൽ ശരീര കലകൾ നശിക്കുന്നത് തടയാൻ സാധിക്കും. ചർമത്തിന് പ്രായം ബാധിക്കുന്നതും മുടി െകാഴിച്ചിൽ തടയാനും ശംഖുപുഷ്പം സഹായിക്കും.
ബ്ലൂടീ നിർമിക്കുന്നത് എങ്ങനെയെന്ന് നോക്കാം:-
- നല്ല ശംഖുപുഷ്പം ഒരു പ്ലേറ്റിലെടുത്ത് വലകൊണ്ടു മൂടി പൂവ് ചുരുളുന്നതു വരെ വെയിലത്ത് വെച്ച് ഉണക്കുക.
- ഒരു കപ്പ് വെള്ളം തിളപ്പിച്ച ശേഷം ഉണങ്ങിയപൂക്കൾ അതിലിടുക.
- വെള്ളം നീല നിറമാകുന്നതുവരെ കുതിരാൻ അനുവദിക്കുക.
- ശേഷം മിശ്രിതം അരിെച്ചടുത്ത് പഞ്ചസാരയോ തേനോ ചേർത്ത് കഴിക്കാം.
- ഇതിൽ അൽപ്പം നാരങ്ങാനീരു ചേർത്താൽ ബ്ലൂചായ പർപ്പിൾ നിറമാകുന്നതും കാണാം.
ഗർഭിണികളും മുലയൂട്ടുന്നവരും ബ്ലൂചായ ഒഴിവാക്കുന്നതാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.