കാൻബറ: ദിവസവും കാപ്പി കുടിച്ചാൽ കാൻസർ സാധ്യത കൂടുതലാണെന്ന ആശങ്കകൾക്ക് വിട. കാപ്പി ശീലമാക്കുന്നത് കാൻസറിന് കാ രണമാകില്ലെന്ന് ഗവേഷക സംഘം കണ്ടെത്തി. ആസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിലെ ക്യു.ഐ.എം.ആർ ബെർഗോഫെർ മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പഠന ഫലം എപ്പിഡെമോളജി അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ചു.
കാപ്പി ദിവസവും കുടിക്കുന്ന മൂന്ന് ലക്ഷത്തിലധികം ആളുകളുടെ ജനിതക വിവരമാണ് ഗവേഷകർ പരിശോധിച്ചത്. ഇതിൽ 46,000 പേർ വിവിധ തരം കാൻസർ ബാധിച്ചതിന് ചികിത്സയിലുള്ളവരായിരുന്നു. കാപ്പി കുടി കാൻസർ സാധ്യത വർധിപ്പിക്കുകയോ കുറക്കുകയോ ചെയ്യില്ല. ജനിതക വിവരങ്ങൾ തെറ്റില്ലെന്നും അതിനാൽ കാപ്പി കുടി അർബുദത്തിന് കാരണമാകില്ലെന്ന് ഉറപ്പിക്കാമെന്നും ഗവേഷകർ പറയുന്നു.
എന്നാൽ, കാപ്പി പ്രേമം മറ്റേതെങ്കിലും രോഗത്തിന് കാരണമാകുമോ എന്ന വിഷയത്തിൽ ഇപ്പോഴും പഠനം തുടരുകയാണ്. കാപ്പിയുടെ അളവ് കുറക്കുന്നത് ഗർഭിണികൾക്കും കുട്ടികൾക്കും നല്ലതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.