ബെയ്ജിങ്: മത്സ്യം കഴിച്ചാൽ ആയുസ്സേറുമെന്ന് കേൾക്കുേമ്പാൾ, കച്ചവടം കുറഞ്ഞുപോയ മത്സ്യ വിൽപനക്കാർ വെറുെത അടിച്ചിറക്കുന്നതാണെന്ന് തെറ്റിദ്ധരിക്കേണ്ട. പറയുന്നത് ചൈനയിലെ സെഹ്ജിയാങ് സർവകലാശാലയിലെ ഗവേഷകരാണ്. ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ കാൻസർ, ഹൃദയ സംബന്ധമായ തകരാറുകൾ തുടങ്ങിയവ മൂലം നേരേത്തയുള്ള മരണങ്ങളിൽനിന്ന് തടയുമെന്നാണ് ഇവർ കണ്ടെത്തിയത്. 240,729 പുരുഷന്മാരെയും 180,580 സ്ത്രീകളെയും 16 വർഷം എടുത്ത് പഠനവിധേയമാക്കിയതിനൊടുവിലാണ് ഇൗ കണ്ടെത്തലിൽ അവർ എത്തിച്ചേർന്നത്.
ഒമേഗ-3 ഫാറ്റി ആസിഡ് ഭക്ഷണത്തിലൂടെ അകത്തുചെല്ലുന്നവരുടെ മരണനിരക്ക് മൊത്തം മരണ നിരക്കിൽ താഴെ നിലയിൽ ആണത്രെ. ഉയർന്ന തോതിൽ മത്സ്യം കഴിക്കുന്നവരുടെ മരണനിരക്ക് ഒമ്പതു ശതമാനം കുറവാണ്. ഇവരിൽ ഹൃദയസംബന്ധമായ അസുഖം ബാധിച്ച് മരിക്കുന്നത് 10 ശതമാനവും അർബുദം ബാധിച്ച് മരിക്കുന്നവർ ആറു ശതമാനവും ശ്വസന സംബന്ധമായ അസുഖങ്ങൾ ബാധിച്ച് മരിക്കുന്നവർ 20 ശതമാനവും മൊത്തം മരണനിരക്കിനെക്കാൾ കുറവാണ്. ഇത് പുരുഷന്മാരുടെ കാര്യത്തിലാണെങ്കിൽ മത്സ്യം കഴിക്കുന്ന സ്ത്രീകളുടെ മരണനിരക്ക് ഇതിലും താഴെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.