ഗർഭിണികൾ കഴിക്കരുതാത്തത്​

സ്​ത്രീകളുടെ ജീവിതത്തി​െല പ്രധാനകാലമാണ്​ ഗർഭാവസ്​ഥ. ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങൾ സംഭവിക്കുന്ന സമയം കൂടിയാണിത്. ചിന്തകൾ മാറുന്നു, മുൻഗണനകൾ മാറുന്നു, താത്​പര്യങ്ങൾ മാറുന്നു...ജീവിത രീതിയിൽ ആകമാനം ഇൗ മാറ്റം പ്രത്യക്ഷമാകും. 

ഇൗ ഒമ്പതുമാസക്കാലം തനിച്ചല്ല, സ്വപ്​നങ്ങളും പ്രതീക്ഷകളും പേറി നിങ്ങൾക്കുള്ളിൽ ഒരു ഭ്രൂണം കൂടി വളരുന്നുണ്ട്​. അതിനാൽ തന്നെ ഇൗ കാലഘട്ടത്തിൽ ജീവിത രീതികളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. പ്രത്യേകിച്ച്​ ഭക്ഷണ കാര്യങ്ങളിൽ. ഗർഭിണികൾ കഴിക്കരുതെന്ന്​ സ്​ഥിരമായി കേൾക്കുന്നവയാണ് പപ്പായ, പൈനാപ്പിൾ തുടങ്ങിയവ​. ശാസ്​ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇവ ഗർഭഛിദ്രത്തിനോ മാസം തികയാതെയുള്ള പ്രസവത്തിനോ ഇടയാക്കുമെന്നാണ്​ വിശ്വാസം. 

പല ഭക്ഷണ പദാർഥങ്ങളും പോഷക ഗുണമുള്ളവയും ആരോഗ്യദായകവുമാണെങ്കിലും ഗർഭകാലത്ത്​ ചിലത്​ ദോഷകരമായി ബാധിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

മെർക്കുറി അടങ്ങിയ മത്​സ്യങ്ങൾ
മെർക്കുറി വിഷാംശമാണ്​. സാധാരണക്കാർ പോലും മെർക്കുറിയുടെ അളവ്​ കൂടുതലുള്ള മത്​സ്യങ്ങൾ കഴിക്കാൻ പാടില്ല. ഗർഭിണികൾ കഴിക്കരുതെന്ന്​ പി​െന്ന പ്രത്യേകം പറയേണ്ടതില്ലല്ലോ. സ്രാവ്​, ടൂണ, അയക്കൂറ, കൊമ്പൻ സ്രാവ്​ തുടങ്ങിയവയി​െലല്ലാം മെർക്കുറി അടങ്ങിയിട്ടുണ്ട്​. അതിനാൽ ഇവ മാസത്തിൽ രണ്ടു തവണയിൽ കൂടുതൽ കഴിക്കരുത്​. എന്നാൽ കുഞ്ഞിന്​ ആവശ്യമുള്ള ഒമേഗ 3ഫാറ്റി ആസിഡി​​െൻറ കലവറയാണ് മെർക്കുറിയില്ലാത്ത മറ്റു മത്​സ്യങ്ങൾ​. 

കഫീൻ
കോഫീ, എനർജി ഡ്രിങ്ക്​സ്​, സോഫ്​റ്റ്​ ഡ്രിങ്ക്​സ്​ എന്നിവയിൽ കഫീൻ അടങ്ങിയിട്ടുണ്ട്​. കഫീൻ പെ​െട്ടന്ന്​ തന്നെ പ്ലാസൻറയിലേക്ക്​ ആഗിരണം ചെയ്യപ്പെടുകയും ഭ്രൂണത്തിലെത്തുകയും ചെയ്യും. ഇത്​ ഭ്രൂണ വളർച്ചയെ തടയും. അതി​​െൻറ ഫലമായി കുഞ്ഞിന്​ തൂക്കക്കുറവ്​ അനുഭവപ്പെടും. 

ജങ്ക്​ ഫുഡുകൾ
ജങ്ക്​ ഫുഡുകളിൽ മൈദ ഉപയോഗിക്കുന്നുണ്ട്​. പ്രിസർവേറ്റീവ്​സ്, കൂടുതൽ കൃത്രിമ വൈറ്റമിനുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ, പൊരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം. 

പഴങ്ങളും സാലഡുകളും അടങ്ങിയ പാക്കറ്റ്​ ഭക്ഷണങ്ങൾ
ഇവ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിച്ചുവെക്കുന്നതിനായി കൃത്രിമമായി പ്രിസർവേറ്റുവുകളും മറ്റു വസ്​തുക്കളും ഇവയിൽ ചേർത്തിരിക്കും.  ഇത്​ ഗർഭിണികളുടെ ആരോഗ്യത്തിന്​ ഗുണകരമല്ലെന്ന്​ മാത്രമല്ല, ഗർഭസ്​ഥ ശിശുവി​​െൻറ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. 

പച്ച മുട്ട
ഭക്ഷ്യ വിഷബാധക്ക്​ കാരണമാകുന്ന സാൽ​െമാണല്ല ബാക്​ടീരിയ പച്ച മുട്ടയിൽ അടങ്ങിയിട്ടുണ്ട്​. ഗർഭിണികൾ പച്ച മുട്ട കഴിച്ചാൽ അത്​ അണുബാധക്കിടയാകും. വയറു വേദന, ഛർദ്ദി, ഒാക്കാനം, പനി തുടങ്ങിയവയാണ്​ അണുബാധയു​െട ലക്ഷണങ്ങൾ. അപൂർവമായി ഇത്​ നേരത്തെയുള്ള പ്രസവത്തിനും ചാപിള്ളയെ പ്രസവിക്കുന്നതിനും ഇടയാക്കും. െഎസ്​ക്രീം, മയൊണൈസ്​, കേക്ക്​ എന്നിവയിൽ പച്ച മുട്ട അടങ്ങിയതിനാൽ ഇവ ഒഴിവാക്കേണ്ടതാണ്​. മുട്ട പൊരിക്കു​േമ്പാൾ പൂർണമായും വേവാത്തതിനാൽ ഒാംലറ്റ്​ പോലുള്ള വിഭവങ്ങൾ ഒഴിവാക്കുന്നതാണ്​ നല്ലത്​.  

​മുളപ്പിച്ച വേവിക്കാത്ത പയർവർഗങ്ങൾ
മുളപ്പിച്ച പയർവർഗങ്ങൾ ആരോഗ്യദായകമാണെങ്കിലും ഗർഭിണികളുടെ ഭക്ഷണത്തിന്​ അത്​ അനു​േയാജ്യമല്ല. വേവിക്കാത്ത ഭക്ഷണത്തിൽ സാൽമൊണല്ലെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്​. വിത്തിനുള്ളിൽ കഴിയുന്നതിനാൽ കഴുകിയാലും ഇൗ ബാക്​ടീരിയ പോകില്ല. വേവിച്ചാൽ മാത്രമേ ബാക്​ടീരിയയെ നശിപ്പിക്കാനാകൂ. അതിനാൽ മുളപ്പിച്ച പയർവർഗങ്ങൾ വേവിച്ച ശേഷം മാത്രം ഗർഭിണികൾ കഴിക്കുക. 

ആൽക്കഹോൾ
ഗർഭിണികൾ ഒരിക്കലും ആൽക്കഹോൾ ഉപയോഗിക്കരുത്​. ആൽക്കഹോൾ ഗർഭഛിദ്രത്തിനിടവരുത്തും. കുറഞ്ഞ അളവിലുള്ള ആൽക്കഹോൾ ഉപഭോഗം പോലും കുഞ്ഞി​​െൻറ തലച്ചോർ വികാസത്ത ബാധിക്കുമെന്നാണ്​ പഠനങ്ങൾ. 

Tags:    
News Summary - Foods You Must Avoid During Pregnancy -Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.