പേരക്ക തിന്നാൽ പലതുണ്ട് കാര്യം

പാവപ്പെട്ടവെൻ്റ ആപ്പിൾ എന്നറിയപ്പെടുന്ന പേരക്ക നാട്ടിൽ സുലഭമാണെങ്കിലും നമ്മൾ അവഗണിക്കുകയാണ് ചെയ്യാറ്. പകര ം കാർബൺ പുകപ്പിച്ച് ചുവപ്പിച്ച, മെഴുകു പുരട്ടി തിളക്കം വരുത്തിയ ആപ്പിൾ എന്തും വിലകൊടുത്തും വാങ്ങിക്കുകയും ചെയ്യും. പേരക്കയുടെ ഗുണങ്ങൾ അറിയൂ.

ഓറഞ്ചിനേക്കാൾ നാലിരട്ടി വിറ്റാമിൻ–സി പേരക്കയിൽ അടങ്ങിയിരിക്കുന്നു. പ്രതിരോധശക്തി വർധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനും ഇത് ഗുണം ചെയ്യും.
പേരക്കയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപിൻ, ക്വർസെറ്റിൻ, വിറ്റമിൻ സി, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ അർബുദ കോശങ്ങളുടെ വളർച്ച തടയുന്നു. ഇത് പോസ്​േട്രറ്റ്, സ്​തനാർബുദ സാധ്യതകളെ കുറക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

പേരക്കയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹത്തെ തടയുന്നു. പഞ്ചസാരയുടെ അളവ് കുറക്കുന്നുവെന്നതാണ് ഫൈബറിെൻ്റ പ്രത്യേകത. ശരീരത്തിലെ പൊട്ടാസ്യത്തിേൻ്റയും സോഡിയത്തിേൻ്റയും അളവ് തുല്യമാക്കി നിർത്താൻ പേരക്കക്ക് കഴിയും. രക്ത സമ്മർദ്ദം സാധാരണ നിലയിലാക്കാൻ കഴിയുമെന്നതുപോലെ കൊളസ്​േട്രാൾ നിയന്ത്രിക്കാനും ഇതിന് കഴിയും. കൂടാതെ നല്ല കൊളസ്​േട്രാളിനെ ഉദ്പാദിപ്പിക്കാനും ഇതിന് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

  • പേരക്കയിലെ വിറ്റാമിൻ–എ കാഴ്ച ശക്തിയെ പരിപോഷിപ്പിക്കുന്നു. കാഴ്ച മങ്ങുന്നത് തടയാനും ഇതിന് കഴിയും.
  • ഫോളിക് ആസിഡ്, വിറ്റാമിൻ ബി–9 എന്നിവ കൂടി ഉൾപ്പെട്ടിതിനാൽ ഗർഭകാലത്ത് പേരക്ക കഴിക്കുന്നത് കുഞ്ഞിെൻ്റ ആരോഗ്യത്തിന് നല്ലതാണ്.
  • പേരക്ക മോണയുടെയും പല്ലി​െൻ്റയും ആരോഗ്യത്തിനും ഗുണപ്രദമാണ്. മോണ രോഗങ്ങൾക്കും പല്ലുവേദനക്കും പേരക്കയില നല്ല ഔഷധമാണ്.
  • ഞരമ്പുകളും പേശികളും ബലം നൽകുന്നതിനും പേരക്കക്ക് കഴിയും.
  • വിറ്റാമിൻ ബി–3, ബി–6 എന്നിവ അടങ്ങിയതുകാരണം രക്ത ചംക്രമണത്തെ പരിപോഷിപ്പിക്കാൻ പേരക്കക്ക് കഴിയും. ഇത് തലച്ചോറിനെയാണ് ഏറ്റവും കൂടുതൽ ഗുണം ചെയ്യന്നത്.
  • േപ്രാട്ടീൻ, വിറ്റാമിൻ, ഫൈബർ എന്നിവ അടങ്ങിയതുകാരണം പേരക്ക കഴിക്കുന്നവർക്ക് പൊണ്ണത്തടി കുറക്കാൻ കഴിയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
  • ദഹന പ്രക്രിയ വേഗത്തിലാക്കും. ആപ്പിൾ, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളേക്കാൾ പഞ്ചസാരയുടെ അളവ് പേരക്കയിൽ കുറവാണ്. ഇതും ശരീരത്തിന് ഗുണം ചെയ്യും.
  • വിറ്റാമിൻ–സിക്കു പുറമെ ഇരുമ്പ് സത്തും അടങ്ങിയതു കാരണം പകർച്ച വ്യാധികളെ തടയാനും പേരക്ക ഇലക്ക് കഴിയും. പേരക്ക ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയും പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളത്തിൽ നിന്നുള്ള ആവി പിടിക്കുകയും ചെയ്താൽ ചുമക്കും കഫക്കെട്ടിനും ആശ്വാസമാണ്.
  • ചർമ്മ സംരക്ഷണത്തിനും പേരക്കക്ക് പങ്കുണ്ട്. വിറ്റമിൻ എ,സി എന്നിവ ചർമ്മത്തിൽ ചുളിവ് വീഴാതിരിക്കാൻ സഹായിക്കും. വിറ്റമിൻ കെ യുടെ അളവ് ചർമ്മത്തിന്
  • തിളക്കം നൽകുകയും കറുത്തപാടുകൾ, നിറവ്യത്യാസം എന്നിവ മാറ്റുകയും ചെയ്യുന്നു.

തയാറാക്കിയത്​: വി.ആർ ദീപ്​തി

Tags:    
News Summary - Guava Has important Features - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.