ദോഹ: ജീർണിക്കാത്തതും നിലവാരം കുറഞ്ഞതുമായ പ്ലാസ്റ്റിക് പാത ്രങ്ങളില് ചൂടുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന് നിരവധി ഉപഭോക്താക്ക ൾ ചൂണ്ടിക്കാട്ടുന്നു. പ്ലാസ്റ്റിക് ബാഗ്, പ്ലേറ്റുകള്‍, ഗ്ലാസുക ള്‍, കപ്പുകള്‍ എന്നിവയില്‍ ചൂടുള്ള ഭക്ഷ്യോൽപന്നങ്ങള് ഉപയോഗിക്കുന്നത് 2009ലെ നിയമത്തിന് വിരുദ്ധമാണെന്നും പ്രാദേശിക അറബി ദിനപത്രം ‘അര്‍റായ’ റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണമെന്ന് പത്രം വിശദീകരിക്കുന്നു.
ചൂടുള്ള ഭക്ഷണവും പാനീയവും ഹാനികരമായ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ലഭ്യമാക്കുന്നതിെൻറ ആ രോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. നൂറ്റാണ്ടുകളോളം ജീർണിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഗൗരവമായി കാണണമെന്ന് ഉപഭോക്താവായ മുഹമ്മദ് അല്‍ ഹുസ്നി അഭിപ്രായപ്പെട്ടു. ആരോഗ്യത്തിന് ഹാനികരമായി ബാധിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങള് ജീവിതത്തെയും പ്രതികൂലമായാണ് ബാധിക്കുക. രാജ്യത്തെ നിരവധി ഭക്ഷ്യകേന്ദ്രങ്ങള്‍ പ്ലാസ്റ്റികിന് പകരം കടലാസ് കപ്പുകളിലേക്കും ബാഗുകളിലേക്കും മാറുന്നത് ഗുണപരമായ നീക്കമാണ്.
ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ബാഗുകള്‍ക്കും കപ്പുകള്‍ക്കും പകരം മികച്ച ഇനങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമായ തീരുമാനമായിരിക്കുമെന്ന് ഡോ. ഖാസിം അല്‍ ഖഹ്താനി പറഞ്ഞു. മുനിസിപ്പാലിറ്റിയും ബന്ധപ്പെട്ട അധികൃതരും ഉപഭോക്താക്കളും ശരിയായി നിരീക്ഷിച്ചാല്‍ അവസ്ഥകള്‍ മാറ്റിയെടുക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ബോധവത്കരിക്കുന്നതിനോടൊപ്പം നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് മുഹമ്മദ് ഷഹീന് അല്‍ ആതിഖ് പറഞ്ഞു. പലര്‍ക്കും പ്ലാസ്റ്റിക്കിെൻറ അനാരോഗ്യ പ്രവണതകളെ കുറിച്ച് ശരിയായി അറിയില്ല. ഇതിനാൽ, പലരും ഇക്കാര്യം ഗൗരവമായി എടുക്കുന്നില്ല. ഇത് നിയമലംഘനങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.