ഒാഫീസിൽ പോകാൻ സമയം വൈകി തിരക്കുപിടിച്ച് ഒാടുേമ്പാൾ പലരും പ്രഭാത ഭക്ഷണത്തെ ഒഴിവാക്കുക പതിവാണ്. അല്ലെങ്കിൽ എന്തെങ്കിലും ജങ്ക് ഫുഡുകൾ കഴിച്ച് വിശപ്പടക്കുന്നതും സാധാരണം തന്നെ. അമിത വണ്ണം, ശാരീരികാസ്വസ്ഥതകൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇതിനു പിറകെ നമ്മെ തേടിയെത്തുമെന്ന് അപ്പോൾ ഒാർക്കാറില്ല.
ആരോഗ്യകരമായ ഭക്ഷണം നമ്മുെട ശരീരത്തിന് അത്യവശ്യമാണ്. ഒരു ദിവസത്തേക്ക് ആവശ്യമായ മുഴുവൻ ഉൗർജ്ജവും നമുക്ക് ലഭിക്കുക പ്രാതലിൽ നിന്ന്. ബ്രേക്ക് ഫാസ്റ്റ് ഫോർ ബ്രെയ്ൻ എന്നാണല്ലോ. രാത്രി മുഴവനുമുള്ള നിരാഹാരത്തിന് ശേഷം ശരീരത്തിന് ഉൗർജ്ജം നൽകുന്നതാണ് പ്രാതൽ. പോഷക സമൃദ്ധമായ ഭക്ഷണമാണ് പ്രാതലിനെങ്കിൽ അത് ഭാരം കുറക്കുന്നതിന് സഹായിക്കും, മാനസിക സംതൃപ്തി നൽകും, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
പ്രാതൽ നിർബന്ധമാക്കണം എന്നതു മാത്രമല്ല, അത് പോഷക സമൃദ്ധവുമാകണം. പ്രധാനമായും പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് രാവിലെ കഴിക്കേണ്ടത്. എല്ലുകൾക്ക് ബലമുണ്ടാകുന്നതിനും േപശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമണ്.
പ്രോട്ടീൻ അടങ്ങിയ പ്രഭാത ഭക്ഷണത്തിെൻറ പ്രധാന്യം
അനാരോഗ്യകരമായ കൊഴുപ്പ്, അമിതമായ കാർബോഹൈഡ്രേറ്റ്, ഒരു കപ്പ് കോഫി അല്ലെങ്കിൽ മധുരമുള്ള ഭക്ഷ്യ ധാന്യങ്ങൾ എന്നിവ ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുേമ്പാൾ അത് ഗ്യാസ്ട്രോഇൻറസ്റ്റിനൽ ഹോർമേണുകളെ ഉേത്തജിപ്പിച്ച് ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാൻ തലച്ചോറിന് സിഗ്നൽ നൽകും.
ശരീരം സുഗമമായി പ്രവർത്തിക്കാനാവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീനിൽ ധാരാളമായി അടങ്ങിയതിനാൽ ഇത്തരം ഭക്ഷണം കഴിക്കുന്നത് എപ്പോഴും ഉൗർജ്ജസ്വലരാക്കി നിർത്തുന്നു. കൂടാതെ അനാവശ്യമായ തലവേദന, അലസത, മയക്കം, ഇടയ്ക്കുള്ള വിശപ്പ് എന്നിവയെയും ശമിപ്പിക്കുന്നു.
പ്രോട്ടീൻ കൂടുതലടങ്ങിയ പ്രാതൽ കഴിക്കുേമ്പാൾ ഇടക്കിടെ വിശക്കില്ല. ഇതുമൂലം അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും അതുവഴി ഭാരം കുറക്കാനും സാധിക്കും.
കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുേമ്പാൾ അത് മെറ്റബോളിസത്തെ ഉത്തേജിപ്പിക്കും. ഇതുവഴി ദിവസവും കൂടുതൽ കലോറി എരിഞ്ഞു തീരും.
മധുര പദാർഥങ്ങളോ മയോണൈസ് ടോസ്റ്റോ കഴിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ പഞ്ചസാരയുടെ അളവ് സന്തുലിതമായിരിക്കും.
പ്രാതലിൽ ഉൾപ്പെടുത്താവുന്ന പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.