ലോക്ഡൗണും വീട്ടിലിരിപ്പും നീണ്ടുപോകുന്നതിനാൽ കൊറോണയ്ക്കൊപ്പം ജീവിക്കുക എന്ന നിലയിലേക്ക് ലോകം മാറിയിരിക്കുന്നു. വ്യക്തി ശുചിത്വവും രോഗപ്രതിരോധശേഷി വർധിപ്പിക്കലുമാണ് കോവിഡിനെ നേരിടാനുള്ള വഴി. കോവിഡ് പ്രതിരോധത്തിന് ആഹാരം പ്രധാനമാണെന്ന് േലാകാരോഗ്യസംഘടന വ്യക്തിമാക്കിയതോടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ എന്തെല്ലാം ഭക്ഷണം കഴിക്കാം എന്നത് പ്രധാനമാണ്. പോഷകാഹാരക്കുറവും അനാരോഗ്യകരമായ ഭക്ഷണശീലവും രോഗപ്രതിശേഷി കുറയ്ക്കുകയും പകർച്ച വ്യാധികൾക്ക് പെെട്ടന്ന് പിടിപെടാൻ കാരണമാവുകയും ചെയ്യുമെന്ന് എല്ലാവർക്കും അറിയാം. അതിനാൽ സമീകൃതഹാരം ശീലമാക്കിയേ മതിയാകൂ.
സംസ്കരിച്ച ധാന്യങ്ങൾ ഉപയോഗിക്കുന്നതിന് പകരം തവിടോട് കൂടിയ ധാന്യങ്ങൾ ഉപയോഗിക്കാം. നെല്ല്, കുത്തരി, രാഗി, ഗോതമ്പ് തുടങ്ങിയവ. തവിടിൽ നിയാസിൽ, തയമിൻ, ഫോളിക് ആസിഡ് തുടങ്ങിയ വിറ്റാമിനുകളും സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, മാൻഗനീസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിരിക്കുന്നു.
ഇവയെല്ലാം പ്രതിരോധ ശക്തി വർധിപ്പിക്കുകയും രോഗബാധ തടയുകയും ചെയ്യുന്നു. രോഗബാധയുള്ളവർ ഇഡലി, േദാശ തുടങ്ങിയ പെെട്ടന്ന് ദഹിക്കുന്ന ആഹാരം ശീലമാക്കുക.
മധുരം കുറഞ്ഞതും പുളിയുള്ളതുമായ പഴങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഒാറഞ്ച്, മുസംബി, ആപ്പിൾ, സബർജിൽ, ഉറുമാമ്പഴം, പപ്പായ, മുന്തിരി തുടങ്ങിയവ കഴിച്ചോളൂ. ദിവസം അഞ്ച് കപ്പ് എന്ന അളവിൽ കഴിച്ചിരിക്കണം. ഇതേ അളവിൽ തന്നെ പച്ചക്കറികളും ദിവസേനയുള്ള ഭക്ഷണത്തിെൻറ ഭാഗമാക്കണം. പച്ചക്കറികൾ തിരഞ്ഞെടുക്കുേമ്പാൾ ഇലക്കറികളും മഞ്ഞ ഒാറഞ്ച് നിറത്തിലുള്ളവയും ഉൾപ്പെടുത്തുക. വിറ്റമിനുകളുടെ പ്രധാന സ്േത്രാസ് പഴങ്ങളും പച്ചക്കറികളും ആണെന്നതിനാൽ മടികൂടാതെ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം.
മാംസ്യം അഥവാ പ്രോട്ടീൻ അടങ്ങിയ പയർ വർഗങ്ങൾ, പരിപ്പ്, മീൻ, മുട്ട തുടങ്ങിയവയിലേതെങ്കിലും നിർബന്ധമായും ഉൾപ്പെടുത്തണം. ഒമേഗ-3 ധാരാളം അടങ്ങിയ ചെറിയമീനുകൾ കറിവെച്ച് ഉപയോഗിക്കാം. മുട്ടയുടെ മഞ്ഞയിൽ കൊഴുപ്പു കൂടുതലായതിനാൽ ദിവസത്തിൽ ഒന്നിൽ കൂടുതൽ വേണ്ട. പകരം രണ്ട് മുട്ടയുടെ വെള്ള ഉപയോഗിക്കാം. ദഹനം മെച്ചപ്പെടുത്തുന്നതിനാൽ തൈര് ശീലമാക്കുക.
വിറ്റാമിൻ-ഇ, മഗ്നീഷ്യം, നാരുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയതിനാൽ പ്രതിരോധശേഷി വർധിപ്പിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും നട്ട്സ് കഴിക്കാം. മാത്രമല്ല നല്ല കൊളസ്ട്രോളിനെ കൂട്ടാനും ഇവ നല്ലതാണ്. ദിവസവും 15-൨൦ ഗ്രാം നട്ട്സ് കഴിച്ചാൽ വളരെ നല്ലത്. ഒരേതരം നട്ട്സ് ഉപയോഗിക്കുന്നതിനേക്കാൾ മിക്സഡ് നട്ട്സ് ആണ് ഉത്തമം.
പലവിധ പാനീയങ്ങളും മരുന്നുകൂട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ടല്ലോ. നമ്മൾ പലരും അവ പരീക്ഷിച്ചിട്ടുണ്ടായിരിക്കാം. വെളുത്തുള്ളി, കരിഞ്ചീരകം, നാരങ്ങ, മഞ്ഞൾ തുടങ്ങിയവയിൽ വിവിധ ആൻറി ഒാക്സിഡൻറുകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
ഇവയിൽ ചിലത് രോഗപ്രതിരോധത്തിന് ഉത്തമവും ഒൗഷധമൂല്യമുള്ളവയുമാണ്. ഇവയെല്ലാം നിശ്ചിത അളവിൽ ആരോഗ്യപരമായ രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുന്നത് വളരെ നന്നായിരിക്കും. എന്നിരുന്നാലും എല്ലാ പാചകകൂട്ടുകളും ആരോഗ്യപരമാവണമെന്നില്ല. ഉദാഹരണത്തിന് വെളുത്തുള്ളി അച്ചാറിട്ട് ഉപയോഗിക്കുന്നതിനേക്കാൾ ചെറുതായി അരിഞ്ഞ് വേവിക്കാതെ ഭക്ഷണത്തിൽ ഉപയോഗിക്കുന്നതാണ്. ഇവയ്ക്കൊന്നും കോവിഡ് 19 എന്ന മഹാമാരിയെ സുഖപ്പെടുത്താനാവില്ല. പക്ഷേ, പ്രതിരോധശേഷി വർധിപ്പിക്കാ സാധിക്കും.
ഭക്ഷണത്തിലൂടെ രോഗപ്രതിരോധശേഷി കൂട്ടാമെങ്കിൽ ചില ഭക്ഷണശീലങ്ങൾ നമ്മുടെ പ്രതിരോധശേഷി തകർക്കുകയും ചെയ്യും. റെഡ്മീറ്റ് ഇനത്തിൽ പെട്ട പോത്തിറച്ചി, പന്നിയിറച്ചി തുടങ്ങിയവ ഒഴിവാക്കുക തന്നെ വേണം. എരിവ് കൂടുതലുള്ളതും തണുത്തതും എണ്ണയിൽ വറുത്തത്, പലഹാരങ്ങൾ തുടങ്ങിയവ ഉപേക്ഷിക്കുന്നത് തീർച്ചയായും രോഗപ്രതിരോധശേഷി നഷ്ടപ്പെടാതിരിക്കാൻ നല്ലത് തന്നെ.
ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പുറത്ത് പോയി വന്നാൽ ദേഹശുചിത്വം വരുത്തിയതിന് ശേഷം മാത്രം ഭക്ഷണം കൈകാര്യം ചെയ്യാം. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിനുള്ളിലുള്ള മാലിന്യങ്ങളെ പുറന്തള്ളാൻ സഹായകമാകും.
കോവിഡ്-19മായി ബന്ധെപ്പട്ട് നിങ്ങൾ ഏറെ കേൾക്കാനിടയായത് വിറ്റാമിൻ-ഡി ആയിരിക്കും. നമ്മുടെ രോഗപ്രതിരോധശേഷിെയ ശക്തിപ്പെടുത്താൻ വിറ്റാമിൻ-ഡി അനിവാര്യമായത് കൊണ്ട് തന്നെയാണത്. വിറ്റാമിൻ-ഡിയുടെ കുറവ് ഉള്ളവരിൽ രോഗബാധയ്ക്കുള്ള അവസരം കൂടുന്നു. മത്തി, അയല പോലെത്തെ കൊഴുപ്പുള്ള മീനുകളിലും ഫോർട്ടിഫിക്കേഷൻ ചെയ്തിട്ടുള്ള പാൽ, ഒാറഞ്ച്, ജ്യൂസ്, ധാന്യങ്ങൾ എന്നിവയിൽ നിന്നും വിറ്റാമിൻ-ഡി ലഭിക്കും. എന്നിരുന്നാലും ചില ആളുകളില്‍ വിറ്റാമിൻ-ഡിയുടെ ആഗിരണം മന്ദഗതിയിലായിരിക്കും. ഇവിടെയാണ് സപ്ലിമെൻറിെൻറ ആവിശ്യക്ത നിലനിൽക്കുന്നത്. വിറ്റാമിൻ-ഡി കുറവുള്ളവർ ഡോക്റുടെ നിർദ്ദേശപ്രകാരം സപ്ലിമെൻറസ് ഉപയോഗിക്കാം.
വിറ്റാമിൻ-ഡിയുടെ കൂടെത്തന്നെ നിങ്ങൾ കേട്ടിരിക്കാൻ സാധ്യതയുള്ള മറ്റൊന്നാണ് വിറ്റാമിൻ സി. വിറ്റാമിൻ-ഡിയിൽ നിന്ന് വ്യത്യസ്തമായി വിറ്റാമിൻ-സി കുറേയധികം ഭക്ഷ്യവസ്തുക്കളിൽ കാണപ്പെടുന്നു. ഒാറഞ്ച്, മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും വിറ്റാമിൻ സിടെ പ്രധാന സ്ത്രോസാണ്.
പോഷകസമ്പന്നമായ സമീകൃതാഹാരം ശീലമാക്കൂ... ആരോഗ്യമുള്ള ശരീരം േരാഗണുക്കൾക്ക് അത്ര എളുപ്പമൊന്നും കീഴടക്കാനാവല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.