ബെർലിൻ: കുട്ടികൾക്കും ജർമനി വാക്സിൻ നൽകൽ ആരംഭിക്കുന്നു. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമെന്നും എന്നാൽ, ഇത് നിർബന്ധമല്ലെന്നും ചാൻസ്ലർ അംഗല മെർക്കൽ പറഞ്ഞു. കുട്ടികൾക്ക് സ്കൂളുകളിൽ പോകാനോ വിനോദ യാത്രകൾക്കോ ഇത് ബാധകമാക്കി.
12-15 വയസ്സുകാരായ കുട്ടികൾക്ക് ഫൈസർ/ബയോഎൻടെക് വാക്സിൻ നൽകുന്നതിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി വെള്ളിയാഴ്ച അംഗീകാരം നൽകുമെന്നാണ് കരുതുന്നത്. 16 വയസ്സിന് മുകളിലുള്ളവർക്ക് നേരത്തെ യൂറോപ്യൻ യൂനിയൻ പരിധിയിൽ അംഗീകാരം നൽകിയിട്ടുണ്ട്.
ജൂൺ ഏഴു മുതൽ വാക്സിൻ ലഭിക്കാൻ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കും അവസരമുണ്ടെന്ന് മെർക്കൽ പറഞ്ഞു. താൽപര്യമുള്ളവർക്ക് രണ്ടു ഡോസ് വാക്സിൻ ആഗസ്റ്റിനകം പൂർത്തിയാക്കാനാണ് പദ്ധതി. കാനഡ, യു.എസ് എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയിരുന്നു.
ഇന്ത്യയിൽ ഇനിയും കുട്ടികളിൽ പ്രാഥമിക പരിശോധന പോലും പൂർത്തിയായിട്ടില്ല. അതിനാൽ അംഗീകാരം വൈകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.