ലണ്ടന്‍: സ്മൃതിനാശ രോഗത്തിന്‍െറ കാരണം കണ്ടത്തെുന്നതിനും ചികിത്സിക്കുന്നതിനും പുതിയ പ്രോട്ടീന്‍ ഘടകം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. ബ്രിട്ടനിലെ സസെക്സ് യൂനിവേഴ്സിറ്റിയിലുള്ള ഗവേഷകരാണ് കണ്ടത്തെലിന് പിന്നില്‍. നിലവില്‍ മസ്തിഷ്കത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി നശിക്കുന്നതാണ് സ്മൃതിനാശ രോഗത്തിന് കാരണമാവുന്നത്. ഇത്തരത്തില്‍ കോശങ്ങള്‍ നശിക്കുന്നതിന്‍െറ കൃത്യമായ കാരണം വൈദ്യശാസ്ത്രത്തിന് ഇതുവരെ കണ്ടത്തൊനായിരുന്നില്ല. പുതിയ പ്രോട്ടീനിന്‍െറ കണ്ടുപിടിത്തത്തോടെ ഈ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് കരുതുന്നത്.
രോഗികളുടെ മസ്തിഷ്കത്തിലെ ന്യൂറോണുകള്‍ക്കിടയില്‍ രൂപംകൊള്ളുന്ന ‘അബേറ്റ’ എന്നുവിളിക്കുന്ന പ്രോട്ടീന്‍ ഘടകം രോഗകാരണമായി കരുതുന്നുണ്ട്. പുതിയതരം പ്രോട്ടീനുകള്‍ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കരേന്‍ മാര്‍ഷ്യ അറിയിച്ചു. പുതിയ കണ്ടുപിടിത്തം രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുമെന്നും ഗവേഷകര്‍ കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.