ഇന്ത്യയിലെ 50 ശതമാനം സ്ത്രീകളിലും ഹൃദയ രോഗ സാധ്യതയെന്ന് സർവേ ഫലം. ഹൃദ്രോഗങ്ങളിലേക്ക് നയിച്ചേക്കാവുന്ന തരത്തിൽ കൊളസ്ട്രോൾ നിലയിൽ വൻ വ്യതിയാനമുള്ളതായി എസ്. ആർ. എൽ ഡയഗ്നോസ്റ്റിക് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. 2014-2016 കാലഘട്ടത്തിൽ എസ്.എൽ.ആർ ലാബിൽ നടത്തിയ 3.3 ദശലക്ഷം ലിപിഡ് െപ്രാഫൈൽ ടെസ്റ്റുകളുടെ ഫലങ്ങളിൽ നിന്നാണ് നിഗമനത്തിെലത്തിയത്.
ഇന്ത്യൻ സ്ത്രീകളുെട മരണകാരണങ്ങളിൽ കാർഡിയോ വാസ്കുലാർ ഡിസീസിനാണ് ഒന്നാം സ്ഥാനം. സ്ത്രീകളിൽ ആർത്തവ വിരാമത്തിനു ശേഷം മരണകാരണമാകുന്ന ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത പുരുഷൻമാരേക്കാൾ കൂടുതലാണ്. 46-60 വയസിനിടയിലുള്ള 48 ശതമാനം സ്ത്രീകൾക്കും ലിപിഡ് പ്രൊഫൈൽ ടെസ്റ്റിൽ വൻ വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്.
കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ് പോലുള്ള ലിപിഡുകളിലെ വ്യതിയാനം അളക്കുന്നതിനുള്ള രക്ത പരിശോധനയാണ് ലിപിഡ പ്രൊഫൈൽ ടെസ്റ്റ്. രക്തത്തിലെ ലോ ഡെൻസിറ്റി ലിപോപ്രോട്ടീനിലും(LDL) ഹൈ ഡെൻസിറ്റി ലിപോ പ്രോട്ടീനിലും(HDL) കൊഴുപ്പിലും(ട്രൈ ഗ്ലിസറൈഡ്) അടങ്ങിയ കൊളസ്ട്രോളിെൻറ അളവ് പരിശോധനയിൽ തിരിച്ചറിയാം. കാർഡിയോ വാസ്കുലാർ രോഗം വരാനുള്ള സാധ്യതയും ഇൗ പരിശോധനയിലൂെട വ്യക്തമാകും. ലിപിഡ് പ്രൊഫൈൽ ടെസ്റ്റിലുണ്ടാകുന്ന വ്യതിയാനം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നതാണ്.
ട്രൈഗ്ലിസൈറഡിെൻറ അളവ് വടക്കേ ഇന്ത്യൻ സ്ത്രീകളിൽ 33.11 ശതമാനവും കിഴക്കേ ഇന്ത്യൻ സ്ത്രീകളിൽ 35.67 ശതമാനവും കൂടുതലാണ്. ദക്ഷിണേന്ത്യൻ സ്ത്രീകളിൽ 34.15ഉം പശ്ചിമേന്ത്യൻ സ്ത്രീകളിൽ 31.90 ശതമാനവും വർധനവാണ് ആകെ കൊളസ്ട്രോൾ നിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൊഴുപ്പ് കൂടിയ ഭക്ഷണം, പഞ്ചസാര, ഉപ്പ് എന്നിവയുെട അമിതോപയോഗം, സമ്പൂർണ്ണ ധാന്യങ്ങളുെടയും പച്ചക്കറികളുടെയും കുറഞ്ഞ ഉപയോഗം മൂലമുണ്ടാകുന്ന അമിത വണ്ണം, വ്യായാമ രഹിതമായ ജീവിത രീതി, വർധിച്ച മാനസിക പിരിമുറുക്കം, പുകവലി എന്നിവയാണ് ഇന്ത്യയിൽ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ.
ഹൃേദ്രാഗത്തെ പ്രതിരോധിക്കാൻ ആരോഗ്യകരമായ ജീവിതരീതി പാലിക്കണം. ഒന്നാമതായി ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക. നാരംശം കൂടുതലടങ്ങിയ ഭക്ഷണം, ഒമേഗ^3 ഫാറ്റി ആസിഡ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൊഴുപ്പ്, സോഡിയം, കൊളസ്ട്രോൾ എന്നിവ കുറഞ്ഞ ഭക്ഷണം കഴിക്കുക. ഇത് രക്ത സമ്മർദം നിയന്ത്രിക്കാനും സഹായിക്കും. ദിവസവും 30 മിനുെട്ടങ്കിലും വ്യായാമം െചയ്യുക. ശരീര ഭാരം നിയന്ത്രിക്കുക, പ്രമേഹ സാധ്യത കുറക്കുക, പുകവലി ഉപേക്ഷിക്കുക, വ്യായാമത്തിലൂെടയോ ധ്യാനത്തിലൂടെയോ മാനസിക പിരിമുറുക്കം നിയന്ത്രിക്കുക എന്നിവയാണ് ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ െചയ്യാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.