ന്യൂഡൽഹി: ആരോഗ്യരംഗത്തെ ഇന്ത്യയുടെ അഭിമാനമായ ഡൽഹി എയിംസിൽ ബ്രെയിൻ ശസ്ത്രക്രിയക്കായി റോബോട്ടുകളും. ഇതുവരെയായി അറുപതോളം ശസ്ത്രക്രിയകളാണ് റോബോട്ടിനെ ഉപയോഗിച്ച് നടത്തിയത്. ട്യൂമർ അടക്കുമുള്ള പല ഗുരുതര രോഗങ്ങളുടേയും ചികിൽസക്കായി റോബോട്ടിനെ ഉപയോഗിക്കുന്നുണ്ടെന്ന് എയിംസിലെ ന്യൂറോ സർജറി വിഭാഗം തലവൻ ശരത് ചന്ദ്ര പറഞ്ഞു.
ഇന്ത്യയിൽ കഴിഞ്ഞ പത്ത് വർഷമായി വിവിധ ചികിൽസ മേഖലകളിൽ റോബോട്ടുകളെ ഉപയോഗിച്ച് ചികിൽസ നടത്തുന്നുണ്ട്. യൂറോളജി, ഗൈനക്കോളജി, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവക്കെല്ലാം റോബോട്ടുകളെ ഉപയോഗിച്ച് ചികിൽസ നടത്താറുണ്ട്. എന്നാൽ തലച്ചോറിലെ അസുഖങ്ങൾക്ക് ഇതാദ്യമായാണ് റോബോട്ടിനെ ചികിൽസക്കായി ഉപയോഗിക്കുന്നത്. ഇത് വളരെ സങ്കീർണമായ ചികിൽസ രീതിയാണെന്നും ശരത് ചന്ദ്ര കൂട്ടിച്ചേർത്തു.
തലച്ചോറാണ് ശരീരത്തെ മുഴുവൻ നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയയിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാവും. ഇപ്പോഴുള്ള റോബോട്ട് ശസ്ത്രക്രിയയിൽ വിശ്വസിക്കാവുന്ന പങ്കാളിയാണെന്ന് എയിംസിലെ ഡോക്ടർ ബി.എസ്.ശർമ സാക്ഷ്യപ്പെടുത്തുന്നു.
സാധാരണയായി റോബോട്ടുകൾക്ക് മൂന്ന് കൈകളാണ് ഉണ്ടാവുക. അതിൽ ഒരെണ്ണം കാമറ കൈകാര്യം െചയ്യുന്നതിനും മറ്റ് രണ്ടെണ്ണം ഉപകരണങ്ങൾ പിടിക്കുന്നതിനുമായിട്ടാണ്. ബ്രെയിൻ റോബോട്ടിന് ഒരു കൈ മാത്രമേ ഉണ്ടാവു. സാധാരണ സർജൻ നൽകുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുക മാത്രമാണ് റോബോട്ട് ചെയ്യുക. എന്നാൽ ബ്രെയിൻ റോബോർട്ടിെൻറ കാര്യത്തിൽ ഡോക്ടർമാരാണ് സർജറി നടത്തുക. ബ്രെയിനിൽ ഏത് ഭാഗത്താണ് പ്രശ്നം എന്നതുൾപ്പടെയുള്ള വിവരങ്ങൾ റോബോട്ട് ഡോക്ടർക്ക് കൈമാറും.
എം. ആർ.െഎ സ്കാനിങിൽ രോഗ നിർണ്ണയം നടത്താൻ സാധിക്കാത്തവർക്ക് റോബോട്ടിെൻറ സഹായത്തോടെ രോഗ നിർണ്ണയം നടത്താൻ സാധിക്കും. അമേരിക്ക ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ തലച്ചോറുമായി ബന്ധപ്പെട്ട പല രോഗങ്ങളുടെ സർജറിക്കായി ഇത് ഉപയോഗിക്കുന്നുണ്ടെന്നും എയിംസിലെ ന്യൂറോ സർജൻ മഞ്ജരി ത്രിപാഠി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.