വാഷിങ്ടൺ: ആധുനിക ൈവദ്യശാസ്ത്രത്തിന് വെല്ലുവിളിയായ ‘അൽൈഷമേഴ്സ്’ എന്ന മറവിരോഗചികിത്സയിൽ നാഴികക്കല്ലായി പുതിയ മരുന്ന് കണ്ടെത്തിയതായി ഗവേഷകർ. ഷികാഗോയിൽ കഴിഞ്ഞ ദിവസം നടന്ന ‘അൽൈഷമേഴ്സ് അസോസിയേഷൻ ഇൻറർനാഷനൽ കോൺഫറൻസിലാണ് ദശലക്ഷക്കണക്കിന് രോഗികൾക്ക് പ്രത്യാശനൽകുന്ന ഇൗ വിവരം പുറത്തുവിട്ടത്.
പുതിയ മരുന്ന് ഉപയോഗിച്ച് നിരവധി രോഗികളിൽ നടത്തിയ പരീക്ഷണം ആദ്യഘട്ടത്തിൽതന്നെ വൻ വിജയമായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എയ്സായ്’ എന്ന ഒൗഷധ നിർമാണ കമ്പനിയാണ് പുതിയ മരുന്നിെൻറ കണ്ടെത്തലിനു പിന്നിൽ.
അൽൈഷമേഴ്സ് രോഗത്തിെൻറ കാരണമായി കണ്ടെത്തിയ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ‘അമ്ലോയിഡ്-ബീറ്റ’ യെന്ന പ്രോട്ടീൻ അടിഞ്ഞുകൂടി കോശങ്ങൾ തമ്മിലുള ആശയവിനിമയം തടയുകയും തകരാറിലാക്കുകയും ചെയ്യുന്നതോടെയാണ് രോഗിയിൽ മറവി പ്രത്യക്ഷമാവുന്നത്. മസ്തിഷ്കത്തിൽ ഇൗ പ്രോട്ടീനിെൻറ സാന്നിധ്യം വർധിക്കുന്നതോടെ രോഗി പൂർണമായി മറവിയുടെ പിടിയിലാവുകയും ജീവിതം മുന്നാട്ട് കൊണ്ടുപോകാനാകതെ മരണമടയുകയും ചെയ്യുന്നു.
‘ബി.എ.എൻ-2401’ എന്നുപേരിട്ട പുതിയ മരുന്നിെൻറ ഉപയോഗത്തിലൂടെ രോഗികളുടെ തലച്ചോറിൽ അടിഞ്ഞുകൂടുന്ന പ്രോട്ടീനിെൻറ സാന്നിധ്യത്തെ ഇല്ലാതാക്കുകയും തുടർന്ന് ഇവ അടിഞ്ഞുകൂടുന്നത് തടയുമെന്നുമാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.