രാത്രി നിർബന്ധമായും ഒഴിവാ​ക്കേണ്ട ഭക്ഷണങ്ങൾ

അത്താഴം അത്തിപ്പഴത്തോളം എന്ന പഴംചൊല്ലിൽ തെല്ലും പതിരില്ല. കാരണം ശരീരം വിശ്രമത്തിലേക്കും ഉറക്കത്തിലേക്കു ം തയ്യാറെടുക്കുന്ന സന്ദർഭത്തിൽ ദഹനേന്ദ്രിയം ക്ഷീണത്തിലായിരിക്കും. ഇൗ സമയത്ത്​ ദഹനേന്ദ്രിയത്തിന്​ വഴങ്ങുന് ന​ ഭക്ഷണം (പച്ചക്കറികളും കൊഴുപ്പില്ലാത്തുമായ) കഴിക്കുക എന്നതാണ്​ ഉചിതം. അതാണ്​ ശരീരം ആഗ്രഹിക്കുന്നതും. രാത് രിയിൽ പതിവ്​ ഉറക്കത്തിന്​ തയ്യാറെടുക്കുന്ന സമയത്ത്​ ഒരാൾ ഭക്ഷണം കഴിക്കു​േമ്പാൾ രക്തത്തിലെ അനാരോഗ്യകരമായ ക ൊഴുപ്പ്​ ‘ട്രൈ ഗ്ലിസറൈഡ്’​ വൻ തോതിൽ വർധിക്കുന്നുവെന്ന്​ മെക്സിക്കോയിലെ നാഷണൽ ഓട്ടോണോമസ് നടത്തിയ പഠനം തെള ിയിക്കുന്നു.

എന്നാൽ സന്​ധ്യക്ക്​ കഴിക്കുന്നവരിൽ ‘ട്രൈ ഗ്ലിസറൈഡ്​’ കുറയുകയും ചെയ്യുന്നു. ഏറ്റവും ലളിതമായി പറയുകയാണെങ്കിൽ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത്​ ട്രൈ ഗ്ലിസറൈഡ്​ കൂട്ടാനും ശരീരത്തിൽ അതുവഴി ഒരു വില്ലനെ വളർത്താനും കാരണമാകും. കാരണം ഹൃദയരോഗങ്ങൾ കൊണ്ടുവരുന്നതിൽ ഇതിന്​ ​പ്രധാന പങ്കുണ്ട്​. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ്​ കൂട്ടാനും ദഹനവുമായി ബന്​ധപ്പെട്ട വിവിധ അസുഖങ്ങൾ ഉണ്ടാക്കാനും കാരണമാകുന്നു.

ഒന്നുകൂടി വിശദീകരിക്കുകയാണെങ്കിൽ, ഒരാൾ രാവിലെ ഉറക്കമെഴുന്നേൽക്കുന്നതോടെ ശരീരം നന്നായി പ്രവർത്തിക്കാൻ തയ്യാറാകുന്നു. നന്നായി പ്രഭാത ഭക്ഷണം കഴിച്ചാൽ ആ ദിവസത്തി​​​​​െൻറ പകുതി ഉൗർജം ലഭിക്കും. ഉച്ചക്ക്​ ശരീരം ആവശ്യപ്പെടുന്നത്​ കുറച്ച്​ ഉൗർജമാണ്​. അതിന്​ മിതമായി കഴിച്ചാൽ മതി. സന്​ധ്യക്ക്​ വളരെ കുറച്ചുമതി എന്നർഥം. ഇനി ശരീരം ആവശ്യപ്പെടാത്ത ഉൗർജം നമ്മൾ അമിതമായി നൽകാൻ ശ്രമിച്ചാലോ, കൊഴുപ്പും മധുരവും ദഹിക്കാൻ ബുദ്ധിമുട്ടുള്ള മാംസം പൊരിച്ചതും മൈദയും എണ്ണയും അതിനൊപ്പം അജി​നാമോട്ടം പോലുള്ള രാസപദാർഥങ്ങളും കൃത്രിമ നിറങ്ങൾ ഉൾപ്പെടുത്തിയതുമായ ഭക്ഷണം.

ഇത്​ കഴിച്ചാൽ ശരീരം ഏറെ ബുദ്ധിമുട്ടിലാകും. ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തം പമ്പ്​ ചെയ്​ത്​ കുഴലുകളിലൂടെ അയക്കുന്ന ഹൃദയത്തിന്​ ദഹനേന്ദ്രിയം ഉൾപ്പെ​െടയുള്ളവയുടെ ബുദ്ധിമുട്ടുകൾ സാരമായി ബാധിക്കും. ഇതൊന്നും ഒരുദിവസം കൊണ്ടോ മാസങ്ങൾകൊണ്ടോ അല്ല ഹൃദയത്തിനെ ബാധിക്കുക എന്നുകൂടി ഒാർക്കണം. ഏത്​ പ്രതിസന്​ധികളെയും ശരീരം മറികടക്കാനുള്ള ശ്രമം നടത്താറു. എന്നാൽ ക്രമേണെ അതിന്​ കഴിയാതെ വരു​േമ്പാഴാണ്​ അസുഖങ്ങളിലേക്ക്​ നയിക്കപ്പെടുക. അങ്ങനെയാണ്​ ഹൃ​ദ്രോഗത്തിന്​ വഴിയൊരുങ്ങുന്നതും.

പ്രവാസികളിൽ പലരും രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണ്​​. രാവിലെയും ഉച്ചക്കും കാര്യ​മായൊന്നും കഴിച്ചില്ലെങ്കിൽക്കൂടി അതി​​​​​െൻറ നഷ്​ടം നികത്താൻ രാത്രി കനപ്പെട്ട രീതിയിൽ കഴിക്കുന്നവർ. ഇത്​ എത്രത്തോളം അപകടകരമാണെന്ന്​ ആരും തിരിച്ചറിയുന്നില്ല എന്നതാണ്​ സത്യം. രാത്രിയിൽ നിർബന്​ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചുകൂടി പറയാം.

ജങ്ക്​ഫുഡ്​, മസാലയടങ്ങിയ ഭക്ഷണം, പാസ്​ത, ബർഗർ, പിസ, ബിരിയാണി, കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം (ചോറ്​ തുടങ്ങിയവ) ബട്ടർ, കൊഴുപ്പ് കൂടിയ ചിക്കൻ, ആട്ടിറച്ചി, സോഡ, വറുത്ത ഉരുളക്കിഴങ്ങ്​, ചിപ്​സ്​, ചില്ലിലോസ്​, അതിമധുരം, ചോക്ലേറ്റ്​ തുടങ്ങിയവ ഒഴിവാക്കുന്നത്​ ശരീരത്തിന്​ നല്ലതാണ്​. തൈര്​ രാത്രിയിൽ കഴിക്കുന്നതിനെ ആയൂർവേദ ഡോക്​ടർമാർ വിലക്കുന്നുണ്ട്​. തൈര്​ രാത്രി കഴിക്കുന്നത്​ പതിയെ രക്തധമനികളുടെ പ്രവര്‍ത്തനത്തെയും തുടർന്ന്​ ഹൃദയത്തെയും ബാധിക്കുമത്രെ.

രാത്രി ഏഴിനും എട്ടിനും ഇടയിൽ ​ ഭക്ഷണം കഴിക്കുന്നതാണെന്ന്​ ഡോക്​ടർമാർ പറയുന്നു. ഏഴ്​ മണിക്ക്​ മുമ്പ്​ കഴിക്കുന്നതും അത്രയും നല്ലതാ​െണന്നും ചൂണ്ടിക്കാട്ടുന്നു. സാധാരണ രീതിയിൽ ഉറങ്ങുന്നതിന്​ രണ്ട്​ മുതൽ മൂന്ന്​ മണിക്കൂർ മുമ്പ്​ ഭക്ഷണം കഴിക്കുക. കട്ടിയുള്ള ആഹാരങ്ങൾ ഒഴിവാക്കുകയും എളുപ്പം ദഹിക്കുന്ന പഴം, പച്ചക്കറി, ഒാട്​സ്​ തുടങ്ങിയവ കഴിക്കുക.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.