രാത്രി നിർബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
text_fieldsഅത്താഴം അത്തിപ്പഴത്തോളം എന്ന പഴംചൊല്ലിൽ തെല്ലും പതിരില്ല. കാരണം ശരീരം വിശ്രമത്തിലേക്കും ഉറക്കത്തിലേക്കു ം തയ്യാറെടുക്കുന്ന സന്ദർഭത്തിൽ ദഹനേന്ദ്രിയം ക്ഷീണത്തിലായിരിക്കും. ഇൗ സമയത്ത് ദഹനേന്ദ്രിയത്തിന് വഴങ്ങുന് ന ഭക്ഷണം (പച്ചക്കറികളും കൊഴുപ്പില്ലാത്തുമായ) കഴിക്കുക എന്നതാണ് ഉചിതം. അതാണ് ശരീരം ആഗ്രഹിക്കുന്നതും. രാത് രിയിൽ പതിവ് ഉറക്കത്തിന് തയ്യാറെടുക്കുന്ന സമയത്ത് ഒരാൾ ഭക്ഷണം കഴിക്കുേമ്പാൾ രക്തത്തിലെ അനാരോഗ്യകരമായ ക ൊഴുപ്പ് ‘ട്രൈ ഗ്ലിസറൈഡ്’ വൻ തോതിൽ വർധിക്കുന്നുവെന്ന് മെക്സിക്കോയിലെ നാഷണൽ ഓട്ടോണോമസ് നടത്തിയ പഠനം തെള ിയിക്കുന്നു.
എന്നാൽ സന്ധ്യക്ക് കഴിക്കുന്നവരിൽ ‘ട്രൈ ഗ്ലിസറൈഡ്’ കുറയുകയും ചെയ്യുന്നു. ഏറ്റവും ലളിതമായി പറയുകയാണെങ്കിൽ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ട്രൈ ഗ്ലിസറൈഡ് കൂട്ടാനും ശരീരത്തിൽ അതുവഴി ഒരു വില്ലനെ വളർത്താനും കാരണമാകും. കാരണം ഹൃദയരോഗങ്ങൾ കൊണ്ടുവരുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും ദഹനവുമായി ബന്ധപ്പെട്ട വിവിധ അസുഖങ്ങൾ ഉണ്ടാക്കാനും കാരണമാകുന്നു.
ഒന്നുകൂടി വിശദീകരിക്കുകയാണെങ്കിൽ, ഒരാൾ രാവിലെ ഉറക്കമെഴുന്നേൽക്കുന്നതോടെ ശരീരം നന്നായി പ്രവർത്തിക്കാൻ തയ്യാറാകുന്നു. നന്നായി പ്രഭാത ഭക്ഷണം കഴിച്ചാൽ ആ ദിവസത്തിെൻറ പകുതി ഉൗർജം ലഭിക്കും. ഉച്ചക്ക് ശരീരം ആവശ്യപ്പെടുന്നത് കുറച്ച് ഉൗർജമാണ്. അതിന് മിതമായി കഴിച്ചാൽ മതി. സന്ധ്യക്ക് വളരെ കുറച്ചുമതി എന്നർഥം. ഇനി ശരീരം ആവശ്യപ്പെടാത്ത ഉൗർജം നമ്മൾ അമിതമായി നൽകാൻ ശ്രമിച്ചാലോ, കൊഴുപ്പും മധുരവും ദഹിക്കാൻ ബുദ്ധിമുട്ടുള്ള മാംസം പൊരിച്ചതും മൈദയും എണ്ണയും അതിനൊപ്പം അജിനാമോട്ടം പോലുള്ള രാസപദാർഥങ്ങളും കൃത്രിമ നിറങ്ങൾ ഉൾപ്പെടുത്തിയതുമായ ഭക്ഷണം.
ഇത് കഴിച്ചാൽ ശരീരം ഏറെ ബുദ്ധിമുട്ടിലാകും. ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തം പമ്പ് ചെയ്ത് കുഴലുകളിലൂടെ അയക്കുന്ന ഹൃദയത്തിന് ദഹനേന്ദ്രിയം ഉൾപ്പെെടയുള്ളവയുടെ ബുദ്ധിമുട്ടുകൾ സാരമായി ബാധിക്കും. ഇതൊന്നും ഒരുദിവസം കൊണ്ടോ മാസങ്ങൾകൊണ്ടോ അല്ല ഹൃദയത്തിനെ ബാധിക്കുക എന്നുകൂടി ഒാർക്കണം. ഏത് പ്രതിസന്ധികളെയും ശരീരം മറികടക്കാനുള്ള ശ്രമം നടത്താറു. എന്നാൽ ക്രമേണെ അതിന് കഴിയാതെ വരുേമ്പാഴാണ് അസുഖങ്ങളിലേക്ക് നയിക്കപ്പെടുക. അങ്ങനെയാണ് ഹൃദ്രോഗത്തിന് വഴിയൊരുങ്ങുന്നതും.
പ്രവാസികളിൽ പലരും രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണ്. രാവിലെയും ഉച്ചക്കും കാര്യമായൊന്നും കഴിച്ചില്ലെങ്കിൽക്കൂടി അതിെൻറ നഷ്ടം നികത്താൻ രാത്രി കനപ്പെട്ട രീതിയിൽ കഴിക്കുന്നവർ. ഇത് എത്രത്തോളം അപകടകരമാണെന്ന് ആരും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. രാത്രിയിൽ നിർബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചുകൂടി പറയാം.
ജങ്ക്ഫുഡ്, മസാലയടങ്ങിയ ഭക്ഷണം, പാസ്ത, ബർഗർ, പിസ, ബിരിയാണി, കാര്‍ബോഹൈഡ്രേറ്റ് കൂടിയ ഭക്ഷണം (ചോറ് തുടങ്ങിയവ) ബട്ടർ, കൊഴുപ്പ് കൂടിയ ചിക്കൻ, ആട്ടിറച്ചി, സോഡ, വറുത്ത ഉരുളക്കിഴങ്ങ്, ചിപ്സ്, ചില്ലിലോസ്, അതിമധുരം, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുന്നത് ശരീരത്തിന് നല്ലതാണ്. തൈര് രാത്രിയിൽ കഴിക്കുന്നതിനെ ആയൂർവേദ ഡോക്ടർമാർ വിലക്കുന്നുണ്ട്. തൈര് രാത്രി കഴിക്കുന്നത് പതിയെ രക്തധമനികളുടെ പ്രവര്‍ത്തനത്തെയും തുടർന്ന് ഹൃദയത്തെയും ബാധിക്കുമത്രെ.
രാത്രി ഏഴിനും എട്ടിനും ഇടയിൽ ഭക്ഷണം കഴിക്കുന്നതാണെന്ന് ഡോക്ടർമാർ പറയുന്നു. ഏഴ് മണിക്ക് മുമ്പ് കഴിക്കുന്നതും അത്രയും നല്ലതാെണന്നും ചൂണ്ടിക്കാട്ടുന്നു. സാധാരണ രീതിയിൽ ഉറങ്ങുന്നതിന് രണ്ട് മുതൽ മൂന്ന് മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കുക. കട്ടിയുള്ള ആഹാരങ്ങൾ ഒഴിവാക്കുകയും എളുപ്പം ദഹിക്കുന്ന പഴം, പച്ചക്കറി, ഒാട്സ് തുടങ്ങിയവ കഴിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.