അടുത്ത നാല് ദശാബ്ദങ്ങൾക്കുള്ളിൽ ലോകത്ത് അന്ധരുെട എണ്ണം മൂന്നിരട്ടിയായി വർധിക്കുമെന്ന് പഠനം. ചികിത്സരീതിയിൽ പുരോഗമനമുണ്ടായിട്ടില്ലെങ്കിൽ 2050ഒാടെ അന്ധരുടെ എണ്ണം 36ദശലക്ഷത്തിൽ നിന്ന് 115 ദശലക്ഷമായി വർധിക്കുമെന്നാണ് ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് നടത്തിയ പഠനത്തിൽ കെണ്ടത്തിയത്.
പ്രായമായവരുടെ എണ്ണം വർധിക്കുന്നതാണ് ഇതിനു കാരണമെന്ന് ഗ്ലോബൽ ഹെൽത്ത് പറയുന്നു. തെക്കൻ ഏഷ്യയിലും ആഫ്രിക്കയുടെ സഹാറ ഭാഗങ്ങളിലുമുള്ളവരിലാണ് അന്ധതക്ക് സാധ്യതയുള്ളത്. എന്നാൽ കാഴ്ച നഷ്ടമാകുന്നവരുടെ എണ്ണം ജനസംഖ്യാനുപാതികമായി കുറയുകയാണെന്നാണ് പഠനം പറയുന്നത്. ലോക ജനസംഖ്യ വൻ േതാതിൽ വർധിക്കുന്നതിനാൽ കാഴ്ച പ്രശ്നങ്ങൾ ഉള്ളവരുടെ എണ്ണവും വരും ദശകങ്ങളിൽ വർധിക്കുെമന്നാണ് കണക്കുകൾ.
കാഴ്ചക്കുണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇത് പിന്നീട് ഗുരുതരമാകുമെന്നും ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുമെന്നും ഗവേഷകനായ പ്രഫ. റുപേർട്ട് േബാർദന പറഞ്ഞു. ഇത് ജനങ്ങളുടെ വിദ്യാഭ്യാസത്തെയും സാമ്പത്തിക സാഹചര്യങ്ങളെയും ബാധിക്കുെമന്നും അദ്ദേഹം പറഞ്ഞു.
തെക്കു കിഴക്കൻ ഏഷ്യയിലാണ് സ്ഥിതി ഗുരുതരമാകാൻ സാധ്യത. തിമിര ശസ്ത്രക്രിയ പോലുള്ളവക്ക് കൂടുതൽ നിക്ഷേപം നടത്തേണ്ടതിെൻറ ആവശ്യകതയാണ് പഠനം തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.