കോഴിക്കോട്: അർബുദം, ഹൃദ്രോഗം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള 51 ഇനം മരുന്ന് സംയുക്തങ്ങളുടെ വില കുറക്കാൻ ദേശീയ ഒൗഷധവില നിയന്ത്രണ സമിതിയുടെ തീരുമാനം. 36 മരുന്നുകളെ വിലനിയന്ത്രണത്തിലുൾപ്പെടുത്തിയ സമിതി, 15 എണ്ണത്തിെൻറ വില വീണ്ടും കുറക്കുകയുമായിരുന്നു. ഇതോടെ ആറു മുതൽ 53 ശതമാനം വരെ ഒൗഷധവില കുറയും.
മലാശയത്തെ ബാധിക്കുന്ന അർബുദത്തിെൻറ ചികിത്സക്കുള്ള ഒക്സാലിപ്ലാറ്റിൻ 100 എം.ജി കുത്തിവെപ്പ് മരുന്നിന് ഒരു പാക്കറ്റിന് 4055 രൂപയാണ് പുതിയ വില. നിലവിലെ വിലയേക്കാൾ 48 ശതമാനം കുറവാണിത്. ഹീമോഫീലിയ രോഗികൾക്ക് നൽകുന്ന കുത്തിവെപ്പ് മരുന്നിെൻറ വില 11,180 രൂപയായി പുതുക്കിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് രോഗികൾക്കും വിലനിയന്ത്രണ സമിതിയുടെ തീരുമാനം ആശ്വാസമാകും. 28 ടാബ്ലറ്റുകളടങ്ങിയ പാക്കറ്റിന് 15,625 രൂപയാണ് പുതുക്കിയ വില.
ഹൃദ്രോഗ, പക്ഷാഘാത ചികിത്സക്കുള്ള അൽെട്ടപ്ലാസ് കുത്തിെവപ്പ് മരുന്ന് 20 എം.ജി പാക്കറ്റിന് 17,235 രൂപയും 30 എം.ജി പാക്കറ്റിന് 35,985 രൂപയുമാണ് പുതിയ വില. ഇതോടെ നിലവിലെ പരമാവധി ചില്ലറ വിലയേക്കാൾ 28 ശതമാനം വിലക്കുറവ് രോഗികൾക്ക് ലഭ്യമാകും. ജാപ്പനീസ് എൻസഫൈലിറ്റിസ് വാക്സിൻ, മീസിൽസ്-റുെബല്ല വാക്സിൻ എന്നീ മരുന്നുകളെ പുതുതായി വിലനിയന്ത്രണത്തിലുൾപ്പെടുത്തി. ബി.സി.ജി വാക്സിെൻറയും ക്ഷയരോഗ പ്രതിരോധ മരുന്നിെൻറയും വില കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.