ലണ്ടൻ: ലോകവ്യാപകമായി സിസേറിയൻ വഴി ജനിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി പഠനം. 2000ത്തിൽ 1.6 കോടി കുഞ്ഞുങ്ങൾ ജനിച്ചതിൽ 12 ശതമാനം മാത്രമായിരുന്നു സിസേറിയൻ നിരക്ക്. 2015ൽ 2.97 കോടി കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ സിസേറിയൻ നിരക്ക് 21 ശതമാനമായി വർധിച്ചു. ലാൻസറ്റ് ജേണൽ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഡൊമിനിക്കൻ റിപ്പബ്ലിക്കിലാണ് ഏറ്റവുംകൂടുതൽ സിസേറിയൻ നടക്കുന്നത് -58.1 ശതമാനം. തൊട്ടുപിന്നിൽ ബ്രസീലും ഇൗജിപ്തുമാണ്. 169 രാജ്യങ്ങളിലെ റിപ്പോർട്ടാണ് ലാൻസറ്റ് പ്രസിദ്ധീകരിച്ചത്. അമ്മയുടെയോ കുഞ്ഞിെൻറയോ ജീവൻ അപകടത്തിലാവുേമ്പാൾ മാത്രമാണ് സാധാരണ ഡോക്ടർമാർ സിസേറിയൻ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.