ജനീവ: എന്തെങ്കിലും ശാസ്ത്രീയ അറിവിെൻറ അടിസ്ഥാനത്തിലാണോ അമ്മമാർ കുഞ്ഞുങ്ങളെ ത ൊട്ടിലിൽ കിടത്തി ആട്ടിയുറക്കുന്നത്...? അല്ല എന്നുതന്നെയാണ് ഉത്തരം. എന്നാൽ, തലമുറകളായി തുടർന്നുവരുന്ന ഇൗ ശീലത്തിന് പിന്നിൽ ചില ഗുണങ്ങളൊക്കെയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പ്രമുഖ ശാസ്ത്രജ്ഞരായ ലോറൻസ് ബയറിെൻറയും േസാഫി ഷ്വാസിെൻറയും നേതൃത്വത്തിൽ സ്വിറ്റ്സർലൻഡിലെ യൂനിവേഴ്സിറ്റി ഒാഫ് ജനീവയിലും ഡോ. പോൾ ഫ്രങ്കെൻറ നേതൃത്വത്തിൽ യൂനിവേഴ്സിറ്റി ഒാഫ് ലൂസന്നയിലും നടത്തിയ പഠനങ്ങളിലാണ് തൊട്ടിലിൽ കിടന്നുറങ്ങുന്നവർക്ക് സുഖകരമായ ഉറക്കത്തിന് പുറമെ ഉയർന്ന ഒാർമശക്തിയും ഉണ്ടാകുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
18 ആരോഗ്യമുള്ള ചെറുപ്പക്കാരെ പെങ്കടുപ്പിച്ച് നിദ്രാനിരീക്ഷണ ശാല (സ്ലീപ് ലാബ്) കളിൽ നടത്തിയ പരീക്ഷണങ്ങളിലാണ് കണ്ടെത്തൽ. സാധാരണ കിടക്കകളിലും തൊട്ടിലിന് സമാനമായി ആടുന്ന പ്രത്യേകം സജ്ജീകരിച്ച കിടക്കകളിലും ഉറങ്ങുന്നവരെ കാമറകളുടെയും കമ്പ്യൂട്ടറിെൻറയും സഹായേത്താടെ സൂക്ഷ്മനിരീക്ഷണം നടത്തിയാണ് ഇവർ നിഗമനങ്ങളിലെത്തിയത്. പെങ്കടുത്തവരെ തൊട്ടിൽ കിടക്കയിലും സാധാരണ കിടക്കയിലും മാറിമാറി ഉറക്കിയും പരീക്ഷണങ്ങൾ നടത്തി.
തൊട്ടിൽ കിടക്കകളിൽ ഉറങ്ങിയവർ കൂടുതൽ ശാന്തരായും ഗാഢമായും ഉറങ്ങി. ഉറങ്ങുേമ്പാഴുള്ള കണ്ണിെൻറ കൃഷ്ണമണികളുടെ ചലനത്തെ അടിസ്ഥാനമാക്കിയാണ് ഉറക്കത്തിെൻറ ഗാഢത നിർണയിച്ചത്. ഇവർക്ക് സാധാരണ കിടക്കയിൽ ഉറങ്ങുന്നവരേക്കാൾ നാലിരട്ടി ശാന്തതയോടെ ഉറങ്ങാനാവുന്നുണ്ടെന്ന് ഗവേഷകനായ ലോറൻസ് ബയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.