പഠിക്കുന്നില്ല, കുട്ടികൾ എപ്പോഴും ഉറക്കം തന്നെയാണ് എന്ന് എല്ലാ അമ്മമാരുടെയും പരാതിയാണ്. പഠിക്കുന്ന കുട്ടികളെ രാവും പകലും ഉറങ്ങാൻ പോലും അനുവദിക്കാതെ ഇരുത്തിപ്പഠിപ്പിക്കുന്നതും പുതിയ കാലത്ത് വീട്ടുകാരുടെ ശീലമായിത്തീർത്തിരിക്കുന്നു. എന്നാൽ ഇനി നിങ്ങളുടെ കുട്ടികളെ അൽപ്പം ഉറങ്ങാൻ വിേട്ടക്കൂ. അവരുടെ ബുദ്ധിയൊന്ന് ഉണരെട്ട...
ഉറക്കം ബുദ്ധി വികാസത്തെ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളയിക്കുന്നത്. നാമെടുക്കുനന ഒാരോ തീരുമാനങ്ങളെയും ഉറക്കം ഗുണപരമായി സ്വാധീനിക്കുന്നുണ്ട്. ബുദ്ധിമുേട്ടറിയ തീരുമാനം എടുക്കുന്നതിന് മുമ്പ് ചെറുതായി ഉറങ്ങുന്നത് ഉൾക്കാഴ്ചയോടുകൂടിയുള്ള തീരുമാനങ്ങൾ സ്വീകരിക്കുന്നതിന് സഹായിക്കുമെന്നാണ് കണ്ടെത്തൽ. ഉറക്കത്തിന് മുമ്പും ശേഷവുമുള്ള തലച്ചോറിെൻറ പ്രവർത്തനങ്ങളും പ്രതികരണങ്ങളും പഠന വിധേയമാക്കിയ ശേഷമാണ് നിഗമനത്തിലെത്തിയത്. യൂണിവേഴ്സിറ്റി ഒാഫ് ബ്രിസ്റ്റ്ലോർ റിസേർച്ചേഴ്സ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
പകൽ അൽപ്പം ഉറങ്ങുന്നതും പ്രശ്നങ്ങളോടുള്ള നമ്മുടെ പ്രതികരണത്തെ സ്വാധീനിക്കുന്നുണ്ട്. നല്ല തീരുമാനങ്ങൾ വേഗത്തിൽ സ്വീകരിക്കാൻ ഇതു സഹായിക്കുമെന്നാണ് കണ്ടെത്തിയത്. പകൽ ചെറുതായി ഉറങ്ങുന്നത് നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന വിവരങ്ങളെ പോലും പരിണാമം നടത്തി ഗുണപരമായ രീതിയിൽ പുറത്തെത്തിക്കാൻ സഹായിക്കും. ഇത് നമ്മുടെ സ്വഭാവത്തേയും സ്വാധീനിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ചെറിയ ഉറക്കം തലച്ചോറിെൻറ ഗ്രഹണ ശക്തിയെ വർധിപ്പിക്കുമെന്നും പഠനം പറയുന്നു. വിവരങ്ങൾ ഒാർമപ്പെടുത്തുന്നതിനും അടുക്കിവെക്കുന്നതിനും ബുദ്ധിയുണർത്തുന്നതിനും ഉറക്കം നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.