മെൽബൺ: ഇന്ത്യയിൽ ആൻറിബയോട്ടിക്കുകളെ അതിജീവിക്കുന്ന അണുബാധമൂലം വർഷന്തോറും 57,000േത്താളം നവജാതശിശുക്കൾക്ക് ജീവൻ നഷ്ടമാകുന്നതായി പഠനം. പ്രമുഖ ശാസ്ത്ര മാസികയായ ‘ജേണൽ ഒാഫ് ഇൻഫെക്ഷനി’ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. മരുന്നുകൾ ഫലിക്കാത്ത അണുബാധ ആഗോളതലത്തിൽ തന്നെ ഒരു പ്രധാന വെല്ലുവിളിയായ സാഹചര്യത്തിലാണ് പഠനം പുറത്തുവന്നിരിക്കുന്നത്. അമേരിക്കയിൽ ഇത്തരം മരണത്തിെൻറ തോത് 23,000 ആണ്. ഇന്ത്യക്ക് പുറമെ ബ്രസീൽ, റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലും ഇക്കാരണത്താൽ നിരവധി നവജാതശിശുക്കൾ മരിക്കുന്നുണ്ട്.
വികസ്വര രാജ്യങ്ങളിൽ അണുബാധമൂലം മരിക്കുന്നവരിൽ ഭൂരിപക്ഷവും ആൻറിബയോട്ടിക്കുകൾ ഫലിക്കാത്തതു മൂലമാണെന്ന് സംശയിക്കുന്നതായി പഠനത്തിന് നേതൃത്വം നൽകിയ ആസ്ട്രേലിയയിലെ ക്യൂൻസ്ലൻഡ് യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജിയിലെ ഡോ. ഇമ്മാനുവൽ അദെവുയി പറഞ്ഞു.
കണക്കുകൾ അനുസരിച്ച് വിപണിയിലുള്ള ആൻറി ബയോട്ടിക്കുകളിൽ 62 ശതമാനവും ഡോക്ടറുടെ കുറിപ്പടിയില്ലാതെയാണ് വിൽപന നടത്തുന്നത്. തെക്കേ അമേരിക്കയിൽ ആൻറിബയോട്ടിക്കുകളുടെ വിൽപന അധികവും ഡോക്ടറുടെ നിർദേശമില്ലാതെയാണ് നടക്കുന്നത്. 2000ത്തിനും 2017നും ഇടയിൽ ആഗോളതലത്തിൽ വിൽപന നടത്തിയ ആൻറിബയോട്ടിക്കുകളുടെ കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും ഡോ. ഇമ്മാനുവൽ പറഞ്ഞു.
നിരന്തരമുള്ള ആൻറിബയോട്ടിക്കുകളുടെ ഉപയോഗവും കോഴ്സ് മുഴുവനാക്കാതെ മരുന്ന് നിർത്തുന്നതുമാണ് മരുന്നുകളെ അതിജീവിക്കാൻ അണുക്കളെ ശക്തരാക്കുന്നത്. ഇത്തരം അണുക്കളുടെ ബാധയുണ്ടായാൽ ചികിത്സ ഫലിക്കാെതവരുകയും രോഗി മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു.
നെഞ്ചിലും വയറ്റിലുമുണ്ടാകുന്ന അണുബാധകൾക്കാണ് ആളുകൾ കൂടുതലും സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ ഷോപ്പുകളിൽനിന്ന് മരുന്നുകൾ വാങ്ങി കഴിക്കുന്നതും രോഗശമനമുണ്ടാകുേമ്പാൾ കോഴ്സ് മുഴുവനാക്കാതെ മരുന്നുകൾ നിർത്തുകയും ചെയ്യുന്നതെന്ന് പഠനത്തിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.