തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിവിധ മരുന്നു ഫോര്‍മുലേഷനുകളുടെ ഉൽപാദനം, വില്പന, വിതരണം, ഉപയോഗം എന്നിവ നിരോധിച്ച് ഉത്തരവായി. Nimesulide +Levocetrizine, Ofloxacin+Ornidazole (Injection), Gemifloxacin +Ambroxol, Glucosamine + Ibuprofen, Etodolac + Paracetamol എന്നീ മരുന്നു ഫോര്മുലേഷനുകള്ക്കാണ് നിരോധനം. വിശദമായ ഗസറ്റ് വിജ്ഞാപനം www.dc.kerala.gov.in ല്‍ ലഭ്യമാണ്.
സംസ്ഥാനത്തെ ചില്ലറ/മൊത്ത മരുന്നു വില്പനക്കാര്, ആശുപത്രി ഫാര്‍മസികള്‍, മറ്റു ആരോഗ്യ സ്ഥാപനങ്ങള്‍ എല്ലാം നിരോധിച്ച കോമ്പിനേഷന്‍ മരുന്നുകളുടെ വില്പന ഉടന്‍ നിര്‍ത്തണമെന്നും വിശദാംശങ്ങള്‍ ജില്ലാ ഡ്രഗ്സ് കണ്‍ട്രോളറെ അറിയിക്കണമെന്നും സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു. നിരോധിച്ച മരുന്നുകൾ വില്‍ക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.