ന്യൂഡൽഹി: നിപ വൈറസ് ബാധയുടെ ഉറവിടം പഴംതീനി വവ്വാലുകൾ തന്നെയെന്ന് സ്ഥിരീകരിച്ചു. ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചാണ് ഉറവിടം സ്ഥിരീകരിച്ചത്. നിപ ബാധയുണ്ടായ കോഴിക്കോട് ചങ്ങരോത്ത് നിന്ന് മെയ് മാസത്തിൽ പിടിച്ച വവ്വാലിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. വവ്വാലിൽ നിന്നല്ലെങ്കിൽ എങ്ങനെ നിപ ബാധിച്ചുവെന്ന സംശയത്തിലായിരുന്നു ആേരാഗ്യ വകുപ്പ്. അതിനാണ് ഇപ്പോൾ ഉത്തരം ലഭിച്ചിരിക്കുന്നത്. പ്രദേശത്തു നിന്ന് തന്നെ രണ്ടാം ഘട്ടത്തിൽ പിടിച്ച പഴം തീനി വവ്വാലിലാണ് നിപ വൈറസ് ലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ അറിയിച്ചു.
നേരത്തെ പരിശോധിച്ച വവ്വാൽ പഴം തീനി വവ്വാലിെൻറ വർഗത്തിൽ പെട്ടത് അല്ലായിരുന്നുവെന്നതാണ് നെഗറ്റീവ് ഫലം ലഭിക്കാനിടയായത്. ആദ്യ തവണ 21 വവ്വാലുകളെ പിടികൂടി പരിശോധിച്ചു. ക്ഷുദ്ര ജീവികളെ ഭക്ഷിക്കുന്ന വവ്വാലുകൾ ഇൗ െവെറസിെൻറ വാഹകരല്ല. രണ്ടാം തവണ പിടികൂടിയ 55 വവ്വാലുകളിൽ പഴംതീനി വവ്വാലുകളും ഉൾപ്പെട്ടിരുന്നു. ഇതാണ് നിപ ൈവറസ് വാഹകരാെണന്ന് തെളിഞ്ഞതെന്ന് െഎ.സി.എം.ആർ ശാസ്ത്രജ്ഞർ അറിയിച്ചു.
കോഴിക്കോടും മലപ്പുറത്തുമായി നിപ ബാധിച്ച് 17 പേരാണ് മരിച്ചത്. സംഭവത്തിനു ശേഷം ഒരു മാസം വരെയും പുതിയ കേസുകൾ റിപ്പോർട്ടു ചെയ്യാത്തതിനാൽ കോഴിക്കോടും മലപ്പുറവും നിപ വൈറസ് മുക്ത മേഖലയായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെ വിവിധ പഴംതീനി വവ്വാൽ വിഭാഗങ്ങളിൽ ഗ്രേറ്റർ ഇന്ത്യൻ ൈഫ്ലയിങ് ഫോക്സ് (Pteropus giganteus), Eonycteris spelaea, Cynopterus, Scotophilus kuhlii and Hipposideros larvatus എന്നീ വിഭാഗങ്ങളാണ് വൈറസ് വാഹകർ. വൈറസ് വാഹകരാണെങ്കിലും വവ്വാലുകളിൽ രോഗം ബാധിക്കില്ല. ഇവയുെട വിസർജ്യങ്ങളിലൂടെയും ഉമിനീരിലൂടെയും മൃഗങ്ങളിലേക്കുപെഴങ്ങളിലേക്കും വൈറസ് ബാധ പകരുന്നു. മൃഗങ്ങളിൽ നിന്നും വൈറസ് ബാധിച്ച വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കുന്നതിലൂടെയും മനുഷ്യരിലേക്ക് രോഗം പകരും. പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും കൈമാറ്റം ചെയ്യെപ്പടും.
മലേഷ്യയിലും ബംഗ്ലാദേശിലുമാണ് നേരത്തെ നിപ ബാധയുണ്ടായത്. ഇരു രാജ്യങ്ങളിലും നൂറുകണക്കിനാളുകളുടെ ജീവനെടുത്തെങ്കിലും കേരളത്തിൽ ആരോഗ്യ പ്രവർത്തകരുടെയും സംസ്ഥാന സർക്കാറിെൻറയും ശാസ്ജ്ര്ഞരുടെയും കേന്ദ്രസർക്കാറിെൻറയും കൂട്ടായ അടിയന്തര പ്രവർത്തനങ്ങളിലൂടെ രോഗ വ്യാപനം പിടിച്ചു നിർത്താനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.