ലണ്ടൻ: ഒരാളുടെ ശരീരത്തിൽ നിന്ന് പുറത്തെടുത്താലും 12 മണിക്കൂർ വരെ ഹൃദയത്തെ ജീവനോടെ സൂക്ഷിക്കാൻ കഴിയുന്ന പുതിയ രീതി വികസിപ്പിച്ച് ശാസ്ത്രലോകം. ഹൃദയമാറ്റ ശസ്ത്രക്രിയയിൽ വഴിത്തിരിവായേക്കും ഇൗ കണ്ടുപിടിത്തം. സ്വീഡനിലെ ലുൻഡ് സർവകലാശാലയിലാണ് പുതിയരീതി വികസിപ്പിച്ചത്.
ദാതാവിൽ നിന്ന് ഹൃദയം പുറെത്തടുക്കുന്ന സമയത്ത് അതിനൊപ്പം ഒാക്സിജൻ പ്രവഹിപ്പിക്കുന്ന ചെറിയ മെഷീൻ ഘടിപ്പിച്ചുകൊണ്ടാണ് ഗവേഷണ സംഘം ഇത് സാധ്യമാക്കിയത്. നാലുമണിക്കൂർ മുതൽ 12 മണിക്കൂർ വരെ ഹൃദയത്തെ ഇങ്ങനെ സൂക്ഷിക്കാനാവുമെന്നും ശീതീകരിച്ച പെട്ടിയിൽ സ്വീകർത്താവിെൻറ അടുത്തേക്കുള്ള വഴിയിൽ ഹൃദയം എത്രയും സുരക്ഷിതമായിരിക്കുമെന്നും ഇവർ പറയുന്നു. മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ 24 മണിക്കൂർ വരെ ഇത് ഫലപ്രദമായതായി ലുൻഡ് സർവകലാശാലയിലെ മുതിർന്ന പ്രഫസർ സ്റ്റിങ് സ്റ്റീൻ പറഞ്ഞു. ഇതുവരെയുള്ള രീതിയനുസരിച്ച് പുറത്തെടുത്ത് നാലു മണിക്കൂറിനുള്ളിൽ ഹൃദയം മറ്റൊരാളിൽ വെക്കണമെന്നാണ്.
തുടർന്നുള്ള സങ്കീർണതകൾ ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പുതിയ കണ്ടുപിടിത്തത്തോടെ രാജ്യത്തിനകത്തു മാത്രമല്ല, പുറത്തുള്ളവരുടെ ഹൃദയമാറ്റശസ്ത്രക്രിയക്കുപോലും സാധ്യതകൾ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.