വാഷിങ്ടൺ: ഇരുമ്പുസത്ത് അടങ്ങിയ ഭക്ഷണം സ്ത്രീകളിൽ ഗർഭധാരണ സാധ്യത കൂട്ടിെല് ലന്ന് പഠനം. ബോസ്റ്റൺ യൂനിവേഴ്സിറ്റിയിലെ പ്രഫ. എലിസബത്ത് ഹച്ചിെൻറ നേതൃത്വത് തിൽ നടന്ന ഗവേഷണത്തിലാണ് കണ്ടെത്തൽ. നിലവിൽ രക്തത്തിലെ ഇരുമ്പിെൻറ കുറവ് ഗർഭധാ രണശേഷിയെ ബാധിക്കുമെന്നാണ് കരുതുന്നത്.
ഇതിെൻറ അടിസ്ഥാനത്തിൽ ഗർഭധാരണം വൈകുന്ന സ്ത്രീകളോട് ഇരുമ്പുസത്തടങ്ങിയ മാംസഭക്ഷണം കഴിക്കാൻ നിർദേശിക്കുന്നതോടൊപ്പം ഫോളിക് ആസിഡ് അടങ്ങിയ മരുന്നുകൾ കഴിക്കാനും ഡോക്ടർമാർ പറയാറുണ്ട്. ഇൗ സാഹചര്യത്തിലാണ് പുതിയ കണ്ടെത്തൽ പ്രശസ്ത ശാസ്ത്ര പ്രസിദ്ധീകരണമായ ‘ദ ജേണൽ ഒാഫ് ന്യൂട്രീഷനി’ൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്നാൽ, ഒരുതവണ പ്രസവിച്ച സ്ത്രീകൾക്ക് പാൽ-പച്ചക്കറി ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഇരുമ്പുസത്ത് നേരിയ തോതിൽ ഗർഭധാരണത്തിനുള്ള സാധ്യതയുയർത്തുന്നുണ്ടെന്നും പഠനത്തിലുണ്ട്.
4600 സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അതേ സമയം, ആർത്തവകാരണങ്ങളാൽ വിളർച്ചയുണ്ടാവാൻ സാധ്യതയുള്ളതിനാൽ ഇരുമ്പുസത്ത് അടങ്ങിയ ഭക്ഷണവും മരുന്നും ആരോഗ്യത്തിന് നല്ലതാണെന്നും പഠനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.