കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്കും കാലിലെ അസ്ഥിരോഗങ്ങൾക്കും ഉപയോഗിക്കുന്ന കൃത്രിമ ഘടകങ്ങളുടെ വിൽപനയിൽ കൊള്ളലാഭം കൊയ്യുന്നവർക്ക് കടിഞ്ഞാണിട്ട് മരുന്നുവില നിയന്ത്രണ സമിതി. 300 ശതമാനം വരെ ലാഭം കവരുന്ന ഒാർതോപീഡിക് ഇംപ്ലാൻറുകളെ സമിതി വിലനിയന്ത്രണത്തിലുൾപ്പെടുത്തി. 16 ശതമാനം വരെ മാത്രം ലാഭം നേടാവുന്നവിധത്തിൽ കാൽമുട്ട് ശസ്ത്രക്രിയക്കുള്ള ഇംപ്ലാൻറുകളുടെ പുതുക്കിയ വിലയും നിശ്ചയിച്ചിട്ടുണ്ട്. ഇേതാടെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വില ഗണ്യമായി കുറയും. മെഡിക്കൽ ഉപകരണ നിർമാതാക്കളുടെ കടുത്ത സമ്മർദം അതിജീവിച്ചാണ്, ശരീരത്തിൽ നിേക്ഷപിക്കുന്ന ഒാർതോപീഡിക് ഇംപ്ലാൻറുകളുടെ വിലക്കയറ്റത്തിന് അന്ത്യംകുറിച്ചത്. 2013െല മരുന്നുവില നിയന്ത്രണ ഉത്തരവ് പ്രകാരം ‘മരുന്ന്’ എന്ന ഗണത്തിൽപെടുത്തിയാണ് വില കുറക്കുന്നത്. നാലു മുതൽ 12 ശതമാനം വരെയും എട്ടു മുതൽ 16 ശതമാനം വരെയും മാത്രമേ ഇനി നിർമാതാക്കൾക്ക് ലാഭമുണ്ടാക്കാനാകൂ. ഇംപ്ലാൻറുകൾ നിർമാതാക്കൾ നേരിട്ട് വിതരണം ചെയ്യുന്ന ആശുപത്രികൾക്ക് 16 ശതമാനത്തിൽ കൂടുതൽ ലാഭം രോഗികളിൽനിന്ന് നേടാനാവില്ല. ഇറക്കുമതിക്കാർ 75 ശതമാനം വരെയും ആശുപത്രികളും വിതരണക്കാരും 135 ശതമാനം വരെയും ലാഭം കൊയ്ത് രോഗികളെ പിഴിയുന്നതായി വിലനിയന്ത്രണ സമിതി കണ്ടെത്തിയിരുന്നു.
നിർമാതാക്കളുടെയും വിതരണക്കാരുടെയും കൈയിൽ സ്റ്റോക്കുള്ള ഇംപ്ലാൻറുകളും വിലനിയന്ത്രണത്തിൽപെടും. ഇൗ മാസം 16 മുതൽ ഒരു വർഷത്തേക്കാണ് നിയന്ത്രണം. അടുത്ത വർഷം സമിതി വീണ്ടും ഗസറ്റ് വിജ്ഞാപനത്തിലൂെട വില പുതുക്കും. ചരക്കു സേവന നികുതിക്കു പുറമേയുള്ള വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. വീണ്ടും നടത്തുന്ന ശസ്ത്രക്രിയക്കുള്ള (റിവിഷൻ സർജറി) ഉപകരണങ്ങളുടെയും വിലയും കുറച്ചിട്ടുണ്ട്. അർബുദമോ ട്യൂമറോ കാരണം ശസ്ത്രക്രിയ നടത്തുേമ്പാൾ ഉപയോഗിക്കുന്നവയുെട ഇറക്കുമതി വില നിയന്ത്രണസമിതിയുടെ വിലയേക്കാൾ കൂടുതലാണെങ്കിൽ അത്തരം ഇംപ്ലാൻറുകൾക്ക് 30 ശതമാനം വരെ ലാഭം ഇൗടാക്കാം.
മരുന്നുവില നിയന്ത്രണ ഉത്തരവിലെ ഫോം അഞ്ചിൽ നിർമാതാക്കാൾ പുതിയ വില പ്രദർശിപ്പിക്കണം. ഒാൺലൈനായും നേരിട്ടും പുതിയ വിലവിവരപ്പട്ടിക സംസ്ഥാന ഡ്രഗ്സ് കൺേട്രാളർക്കും വിതരണക്കാർക്കും ഡീലർമാർക്കും ആശുപത്രികൾക്കും എത്തിക്കണമെന്നും വിലനിയന്ത്രണ സമിതി വ്യക്തമാക്കി. ഡീലർമാരും ആശുപത്രികളും ഇത്തരം ഉപകരണങ്ങളുടെ വില ഉപഭോക്താക്കൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കുകയും വേണം. ആശുപത്രികൾ നേരിട്ട് വിൽക്കുകയാണെങ്കിൽ നിയന്ത്രണവിലയിൽ കൂടുതൽ ഇൗടാക്കരുെതന്ന് കർശന നിർേദശമുള്ളതും രോഗികൾക്ക് ഏറെ ആശ്വാസമാകും. ഇവയെ സംബന്ധിച്ച എല്ലാ വിവരങ്ങളും കൃത്യമായി ബില്ലിൽ ഉൾപ്പെടുത്തണം. ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയിൽനിന്നുതന്നെ ഇംപ്ലാൻറുകൾ വാങ്ങാൻ നിർബന്ധിക്കരുതെന്നും പുതിയ ഉത്തരവിൽ പറയുന്നു.
ഹൃദയചികിത്സക്കുള്ള സ്റ്റെൻറുകളുടെ വില കുറച്ചപ്പോൾ വിതരണക്കാർ കൃത്രിമക്ഷാമം സൃഷ്ടിച്ചിരുന്നു. ഒാർതോപീഡിക് ഇംപ്ലാൻറുകൾക്ക് ക്ഷാമമിെല്ലന്ന്നിർമാതാക്കൾ ഉറപ്പുവരുത്തണെമന്നാണ് നിർദേശം. അമിത വില ഇൗടാക്കിയാൽ പ്രോസിക്യൂഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കും.
കാൽമുട്ട് ശസ്ത്രക്രിയ ഉപകരണങ്ങളുടെ പുതിയ വില
വീണ്ടും മുട്ടുമാറ്റിവെക്കൽ നടത്തുന്നതിനുള്ള ഉപകരണങ്ങളുടെ വില
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.