കൊച്ചി: ഈ വർഷം പകർച്ചവ്യാധികളിൽ ഏറെ വില്ലനായത് എലിപ്പനി. സംസ്ഥാനത്ത് ജനുവരി ഒന് നുമുതൽ നവംബർ 30 വരെ 92 പേരാണ് ഇതുമൂലം മരിച്ചത്. പ്രളയം നാടിനെ തകർത്തെറിഞ്ഞ നാളുകളി ൽ മറ്റ് പകർച്ചവ്യാധികളേക്കാൾ എലിപ്പനി പടർന്നുപിടിച്ചതാണ് മരണസംഖ്യ വർധിക്കാ ൻ കാരണം. മറ്റ് മാസങ്ങളിൽ പത്തിൽതാഴെ മാത്രം എലിപ്പനി മരണങ്ങളുണ്ടായപ്പോൾ ആഗസ്റ്റ ിൽ 16ഉം സെപ്റ്റംബറിൽ 39ഉം പേർക്ക് എലിപ്പനിമൂലം ജീവൻ നഷ്ടമായി.
കൊല്ലം ജില്ലയിലാണ് കൂടുതൽ മരണം -16. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ 13 പേർ വീതം മരിച്ചു. കണ്ണൂർ, കോട്ടയം ജില്ലകളിലാണ് മരണനിരക്കിൽ കുറവുള്ളത്. ഇവിടങ്ങളിൽ ഓരോരുത്തർ മരിച്ചു. 1970 പേർക്കാണ് ഈ കാലയളവിൽ എലിപ്പനി സ്ഥിരീകരിച്ചത്.
കഴിഞ്ഞ വർഷം കൂടുതൽ പേരുടെ മരണത്തിനിടയാക്കിയത് ഡെങ്കിപ്പനിയായിരുന്നു. 165 പേർക്കാണ് ജീവൻ നഷ്ടമായത്. എലിപ്പനിയെത്തുടർന്ന് 80 പേരും 2017ൽ മരിച്ചു. മലമ്പനി, ചികുൻഗുനിയ, കോളറ, ടൈഫോയിഡ് തുടങ്ങിയവ പിടിപെട്ട് സംസ്ഥാനത്ത് ഈ വർഷം ആരും മരിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പിെൻറ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തി ഈ വർഷം കോഴിക്കോട് പേരാമ്പ്രയിൽ പടർന്നുപിടിച്ച നിപ വൈറസ്ബാധ മൂലം 17 ജീവനുകളാണ് പൊലിഞ്ഞത്. നിപയുടെ പിന്നാലെയെത്തിയ മഹാപ്രളയവും ആരോഗ്യരംഗത്തെ പിടിച്ചുലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.