ടൊറേൻറാ: അമിത മദ്യപാനം മറവിരോഗത്തിന് സാധ്യത കൂട്ടുന്നതായി പഠനം. കാനഡയിലെ സെൻറർ ഫോർ അഡിക്ഷൻ ആൻഡ് മെൻറൽ ഹെൽത്താണ് പഠനം നടത്തിയത്. അമിതമായി മദ്യം ഉപയോഗിക്കുന്നവരെയും ചില മാനസികപ്രശ്നങ്ങൾ പ്രകടിപ്പിച്ചവരെയും ആണ് പഠനവിധേയമാക്കിയത്. ഫ്രാൻസിൽ 10 ലക്ഷത്തിൽപരം ആളുകൾ മറവിരോഗത്തിെൻറ പിടിയിലാണ്. ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇവരിൽ നേരത്തെ (65 വയസ്സിെൻറ മുമ്പ്) മറവി രോഗം വന്നവരിൽ 57 ശതമാനം ആളുകൾക്കും അമിത മദ്യപാനം മൂലമാണ് രോഗം പിടിപെട്ടിട്ടുള്ളത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ദിനേന പുരുഷന്മാർ 60 ഗ്രാമിൽ കൂടുതലും സ്ത്രീകൾ 40 ഗ്രാമിൽ കൂടുതലും മദ്യം കഴിക്കുന്നത് അമിത മദ്യപാനമായി കണക്കാക്കാം. അമിത മദ്യപാനം ഒരാളുടെ ശരാശരി ആയുർദൈർഘ്യത്തിൽനിന്നു 20 വർഷം കുറക്കുന്നു. ഇവരിൽ കൂടുതലും മറവിരോഗം ബാധിച്ചാണ് നേരത്തെ മരണപ്പെടുന്നത്.
സ്ത്രീകൾക്കാണ് രോഗബാധ കൂടുതൽ. എങ്കിലും നേരത്തെയുണ്ടാവുന്ന മറവിരോഗത്തിെൻറ കണക്കെടുത്താൽ പുരുഷന്മാരാണ് (64.9 ശതമാനം) മുൻപന്തിയിൽ. മറവിരോഗത്തിനുള്ള മറ്റ് കാരണങ്ങളായ പുകവലി, ഉയർന്ന രക്തസമ്മർദം, പ്രമേഹം, താഴ്ന്ന വിദ്യാഭ്യാസം, വിഷാദം, കേൾവിക്കുറവ്, എന്നിവയും മദ്യപാനവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.