മീസിൽസ് (അഞ്ചാംപനി), റുബെല്ല എന്നീരോഗങ്ങൾ ലോകത്തു നിന്ന് തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ െഎക്യരാഷ്ട്ര സഭ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വാക്സിനേഷൻ പദ്ധതിയാണ് മീസൽസ് റുെബല്ല (എം ആർ) വാക്സിനേഷൻ കാമ്പയിൻ. ഒക്ടോബർ മൂന്നു മുതൽ ഒരുമാസം നീണ്ടു നിൽക്കുന്ന പദ്ധതി ഒമ്പതുമാസം മുതൽ 15 വയസു വെരയുള്ള കുട്ടികൾക്ക് എം.ആർ വാക്സിനേഷൻ നൽകുന്നതിനു വേണ്ടി രൂപപ്പെടുത്തിയതാണ്.
മീസിൽസ്
അഞ്ചാംപനി എന്ന രോഗം വായുവിലൂടെ പകരുന്ന വൈറസ് രോഗമാണ്. ശരീരത്തിൽ തടിപ്പ്, ചുമ, മൂക്കൊലിപ്പ്, കണ്ണ് ചൊറിച്ചിൽ, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗബാധ ചെവിയിലെയും ശ്വാസകോശത്തിെലയും അണുബാധക്കും ന്യുമോണിയ, ചുഴലി രോഗം പോലുള്ള കോച്ചിപ്പിടുത്തം, തലച്ചോറിനുണ്ടാകുന്ന നാശം തുടങ്ങിയവക്കും ഇടയാക്കും. ഗുരുതരാവസ്ഥയിൽ മരണത്തിനും കാരണമാകാം.
റുെബല്ല
ജർമൻ മീസിൽസ് എന്നറിയെപ്പടുന്ന അസുഖമാണ് റുബെല്ല. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരും. അസുഖബാധിതനായ വ്യക്തിയുടെ സാമീപ്യം കൊണ്ടു തന്നെ രോഗം പകരും. തടിപ്പ്, സ്ത്രീകളിൽ സന്ധിവാതം, ചെറുപനി എന്നിവയാണ് ലക്ഷണങ്ങൾ. ഗർഭിണിയായിരിക്കെ റുബെല്ല ബാധിച്ചാൽ ഗർഭച്ഛിദ്രം സംഭവിക്കാം. അതല്ലെങ്കിൽ കുഞ്ഞിന് ഗുരുതര ജൻമ വൈകല്യങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.
കുഞ്ഞ് ജനിച്ച് ഒമ്പതാം മാസത്തിലും 18-24 മാസത്തിനിടയിലുമായി രണ്ടു കുത്തിവെപ്പുകളാണ് മീസിൽസിനും റുബെല്ലക്കുമെതിരെ നിലവിൽ നൽകുന്നത്. രണ്ടു കുത്തിവെപ്പുകളെടുത്തവരും എം.ആർ വാക്സിനേഷൻ പദ്ധതിയിൽ കുത്തിവെപ്പ് എടുക്കണം. ചെറു പനിയുണ്ടെങ്കിലും കുത്തിെവപ്പ് എടുക്കാമെന്നാണ് വിദഗ്ധാഭിപ്രായം. എന്നാൽ മരുന്നുകൾ ഉപയോഗിക്കുന്നവർ ഡോക്ടർമാരുടെ അഭിപ്രായം സ്വീകരിച്ച ശേഷമേ കുത്തിെവപ്പ് എടുക്കേണ്ടതുള്ളു.
പാർശ്വഫലങ്ങൾ
വളെര ഫലപ്രദമായ കുത്തിവെപ്പാണ് എം.ആർ. ഒരു ഡോസ് കുത്തിവെപ്പ് എടുക്കുേമ്പാൾ തന്നെ ഒമ്പത് മാസം പ്രായമുള്ള 85 ശതമാനം കുട്ടികളും 12മാസം പ്രായമുള്ള കുട്ടികളിൽ 95 ശതമാനം പേരും രോഗപ്രതിരോധ ശേഷി നേടുന്നു. ആദ്യ ഡോസിൽ പ്രതിരോധ ശേഷി ലഭിക്കാത്തവർക്ക് രണ്ടാം ഡോസുകൊണ്ട് പ്രതിരോധ ശേഷി നേടാം. എന്നാൽ, ചിലരിൽ വാക്സിനേഷൻ മൂലം ചെറിയ പ്രശ്നങ്ങൾ കാണാറുണ്ട്. താത്കാലികമായ വേദന, സന്ധിവേദന, പനി, ചെറിയ തടിപ്പ്, കയലവീക്കം തുടങ്ങിയവ. പ്ലേറ്റ്െലറ്റ് കൗണ്ട് കുറയുകയും ഇതുമൂലം രക്തസ്രാവവും ഉണ്ടാകാൻ സാധ്യതയുണ്ട്. ആറു മുതൽ 14 ദിവസത്തിനുള്ളിലാണ് ഇത്തരം പ്രശ്നങ്ങൾ കാണുന്നത്. എന്നാൽ ഇവയെല്ലാം താത്കാലിക പ്രശ്നങ്ങളാണ്. പെെട്ടന്നു തന്നെ ഭേദമാകുന്നവയുമാണ്.
മരുന്നിനോടുള്ള അലർജിയാണ് അപകടകരമായത്. സാധാരണ മറ്റു മരുന്നുകളോട് അലർജിയുണ്ടാകാനുള്ള അതേ സാധ്യത തന്നെയാണ് വാക്സിനേഷനും ഉള്ളത്. ഇവ നേരിടാനുള്ള സന്നാഹങ്ങളും വാക്സിനേഷൻ കേന്ദ്രങ്ങളിൽ സർക്കാർ ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.