േബാസ്റ്റൺ: തുടർച്ചയായി മൗത്ത്വാഷ് ഉപയോഗിക്കുന്നവരാണോ? എന്നാൽ, പ്രമേഹത്തിനുള്ള മരുന്ന് കരുതിക്കോളാൻ മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. യു.എസിലെ ഹാർവഡ് സർവകലാശാലയിലെ ഇന്ത്യൻ വംശജനടക്കം ഒരുകൂട്ടം ഗവേഷകരാണ് മൗത്ത്വാഷ് ഉപയോഗിച്ചാൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. തുടർച്ചയായ മൗത്ത്വാഷ് ഉപയോഗം വായയിലെ ജീവാണുവിനെ നശിപ്പിക്കുകയും പ്രമേഹവും പൊണ്ണത്തടിയും വർധിപ്പിക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തൽ. രണ്ടുനേരം മൗത്ത്വാഷ് ഉപയോഗിക്കുന്ന 55 ശതമാനം ആളുകളിൽ പ്രമേഹത്തിെൻറ അളവ് കൂടിയതായും മൂന്നുവർഷത്തിനുള്ളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിച്ചതായുമാണ് പഠനം.
മൗത്ത്വാഷിൽ ഉപയോഗിക്കുന്ന പല ഘടകങ്ങളും വായയിലുണ്ടാകുന്ന ദുഷിച്ച ബാക്ടീരിയകളെ നശിപ്പിക്കുന്നില്ലെന്ന് ഹാർവഡ് സ്കൂളിലെ പൊതുജനാരോഗ്യ വിഭാഗം പ്രഫസർ കൗമുദി ജോഷിപുര പറഞ്ഞു. സ്ഥിരമായി മൗത്ത്വാഷ് ഉപയോഗിക്കുന്ന 40നും 65നും ഇടയിൽ പ്രായമുള്ള 1206 പേരിൽ അമിതവണ്ണവും പ്രമേഹത്തിെൻറ വർധിച്ച അളവും രേഖപ്പെടുത്തിയതായി നൈട്രിക് ഒാക്സൈഡ് ജേണലിൽ പറയുന്നു. കൂടാതെ, മൗത്ത്വാഷ് ഉപയോഗംമൂലം നൈട്രിക് ഒാക്സൈഡിെൻറ അളവ് ശരീരത്തിൽ വർധിക്കും. തുടർന്ന് മെറ്റബോളിസം വർധിച്ച് അമിതവണ്ണം വെക്കുകയും ശരീരത്തിെൻറ സന്തുലിതാവസ്ഥ കുറക്കുകയും ചെയ്യുമെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.