ടോക്യോ: അർബുദത്തിെൻറ സാന്നിധ്യം എളുപ്പത്തിൽ തിരിച്ചറിയാൻ നാനോ സാേങ്കതിക വിദ്യയുടെ സഹായത്തോടെ ഉപകരണം വികസിപ്പിച്ചെടുത്ത് ജപ്പാനിലെ ശാസ്ത്രജ്ഞർ. പുതുതായി വികസിപ്പിച്ച നാനോവയർ ഉപകരണമുപയോഗിച്ച് രോഗിയുടെ മൂത്ര പരിശോധനയിലൂടെ അർബുദത്തിെൻറ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുമെന്ന് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ ജപ്പാനിലെ നഗോയ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ തകയോ യസൂയ് പറഞ്ഞു.
ശരീരത്തിലെ കോശങ്ങൾ വിവിധ സംവിധാനങ്ങളിലൂടെ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ട്. കോശങ്ങളിലെ എക്സ്ട്രാ സെല്ലുലാർ വെസിക്കിൾസ് (ഇ.വി) എന്ന ഘടകമാണ് ശരീരത്തിെൻറ എല്ലാ അവയവങ്ങളിലൂടെയും സഞ്ചരിച്ച് പരസ്പരം ആശയവിനിമയം നടത്തുന്നത്. ഇത്തരത്തിലുള്ള ഇ.വി സൂക്ഷ്മമായി നിരീക്ഷിച്ചാൽ അർബുദ രോഗമുണ്ടോയെന്ന് അറിയാനാകും. ഇ.വി മോളിക്യൂളുകളുടെ കൂട്ടം മൈക്രോ ആർ.എൻ.എയിൽ സജീവമായിരിക്കും. മൈക്രോ ആർ.എൻ.എയിലെ റൈബോന്യൂക്ലിക് ആസിഡിെൻറ അളവിനെ അടിസ്ഥാനമാക്കിയാണ് രോഗസാധ്യത തിരിച്ചറിയുന്നത്. ഇത്തരത്തിൽ മൂത്രത്തിലെ ചില മൈക്രോ ആർ.എൻ.എകൾ അർബുദത്തെ കണ്ടെത്താൻ സഹായിക്കും. എന്നാൽ, രോഗബാധിതരുടെ മൂത്രത്തിൽ 0.01ശതമാനം മാത്രമാണ് റൈബോന്യൂക്ലിക് ആസിഡിെൻറ സാന്നിധ്യമുണ്ടാവുക. ഇത്രയും കുറഞ്ഞ അളവിലുള്ള ഘടകത്തെ കണ്ടെത്തുന്നതിനാണ് നാനോവയർ ഉപകരണം സഹായിക്കുന്നത്്.
നിലവിൽ ശരീരത്തിൽ അർബുദബാധയുണ്ടായാൽ ആ ഭാഗത്തുള്ള കോശങ്ങൾ പരിശോധിച്ചാണ് രോഗ നിർണയം നടത്തുന്നത്. അപൂർവമായി രക്തപരിശോധനയിലൂടെയും രോഗത്തിെൻറ സൂചനകൾ ലഭ്യമാകും. നാനോവയർ ഉപകരണമുപയോഗിച്ച് ഒരു വ്യക്തിയുടെ മൂത്രം മാത്രം പരിശോധിച്ച് രോഗം കണ്ടെത്താനാവും. മൂത്രാശയ അർബുദവും പുരുഷഗ്രന്ഥിയിലെ അർബുദവും ഇൗ ഉപകരണമുപയോഗിച്ച് തുടക്കത്തിലേ കണ്ടെത്താനാവുമെന്നും ശാസ്ത്രജ്ഞർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.