ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞവർഷം മലേറിയ ബാധിച്ചവരിൽ എട്ടുശതമാനം പേരിൽ മാത്രമേ രോഗനിർണയം നടത്താൻ കഴിഞ്ഞുള്ളൂവെന്ന് ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ). രോഗം കണ്ടെത്താനുള്ള നിരീക്ഷണസംവിധാനം ദുർബലമായതാണ് കാരണം.
ലോകത്ത് 2016ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 21.6 കോടി മലേറിയ രോഗബാധയിൽ ആറുശതമാനം ഇന്ത്യയിലാണെന്നും ഡബ്ല്യു.എച്ച്.ഒയുടെ 2017ലെ വേൾഡ് മലേറിയ റിപ്പോർട്ടിൽ പറയുന്നു. ലോകത്ത് മലേറിയയുടെ 80 ശതമാനവും കാണപ്പെടുന്ന 15 രാഷ്ട്രങ്ങളിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. നൈജീരിയ, കോംഗോ എന്നിവയാണ് ആദ്യ രണ്ടുസ്ഥാനങ്ങളിൽ.
2016ൽ ഇന്ത്യയിൽ 331 പേർ മലേറിയ ബാധിച്ച് മരിച്ചു. ദക്ഷിണേഷ്യൻമേഖലയിലെ ഏറ്റവുമുയർന്ന മരണനിരക്കാണിത്. ഇതേവർഷം 4,45,000 പേരാണ് ലോകത്താകെ മരിച്ചത്. ഒഡിഷയിലാണ് കൂടുതൽ മേലറിയ രോഗികളുള്ളത്. മലേറിയ രോഗനിർണയത്തിൽ ഇന്ത്യക്കൊപ്പം പിന്നാക്കമുള്ള രാജ്യം നൈജീരിയയാണ്. ഏറ്റവും കൂടുതൽ മലേറിയ രോഗികളുള്ളതും നൈജീരിയയിലാണ്; 27 ശതമാനം.
ആഫ്രിക്കൻ രാജ്യങ്ങളിലാണ് ലോകത്തെ മലേറിയ ബാധിതരുടെ 90 ശതമാനവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.