കൂടാതെ, ദഹനരസങ്ങളും ആസിഡുകളും ആമാശയത്തിലെത്തുകയും അവക്ക് പ്രവർത്തിക്കാൻ വേണ്ടുന്ന ഭക്ഷണം ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളും നെെഞ്ചരിച്ചിലിന് കാരണമാകുന്നു. ലഘുവായ വ്യായാമങ്ങളും അൻറാസിഡ് മരുന്നുകളും ഇതിന് പരിഹാരങ്ങളായി വർത്തിക്കുന്നു. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ മുതലായ രോഗങ്ങളിലും പ്രത്യേക ശ്രദ്ധകേന്ദ്രീകരിക്കുന്നതിെൻറ ആവശ്യകതയും വളരെ വലുതാണ്.
നോമ്പിെൻറ തുടക്കത്തിൽതന്നെ ഒരു ഡോക്ടറെ സമീപിക്കുകയും അദ്ദേഹത്തിെൻറ നിർദേശപ്രകാരം മരുന്നുകൾ ക്രമീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരം വേളകളിൽ കൂടുതലായി കാണപ്പെടുന്ന മറ്റൊരു അവസ്ഥയാണ് തലവേദന. വിശപ്പും അതുപോലെതന്നെ തുടർച്ചയായി ഉപേയാഗിച്ചുകൊണ്ടിരിക്കുന്ന ചായ, കാപ്പി മുതലായവയുടെ പൊടുനെയുള്ള ലഭ്യതക്കുറവ് എന്നിവയും ഇതിന് കാരണമാകുന്നു.
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് വിദഗ്ധ ഡോക്ടറുടെ സേവനം തേടാവുന്നതാണ്.
ഭക്ഷണപദാർഥങ്ങളിലെ ഘടകങ്ങളുടെ ലഭ്യതക്കുറവ് അതായത് നാരുകളുടെ (Fibre) അഭാവം മലബന്ധത്തിന് കാരണമാകുന്നു. കൂടുതൽ പഴവർഗങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഇതിന് ഒരു ഉത്തമ പരിഹാരമാണ്. ആഹാരരീതിയിലെ ചിട്ടക്കുറവ് പലപ്പോഴും എത്തിനിൽക്കുന്നത് പൊണ്ണത്തടിയിലാണ്. ഇത്തരം പൊണ്ണത്തടികൾ ഒരുപക്ഷേ വലിയ രോഗങ്ങളിലേക്ക് നയിച്ചേക്കാം.
ജീവിതശൈലിയിലെ ചിട്ടയില്ലായ്മകൊണ്ട് വന്നേക്കാവുന്ന രോഗങ്ങളും ഇത്തരത്തിൽ ഇന്ന് ഏറെയാണ്. ശരിയായ രീതിയിലുള്ള വ്യായാമത്തിലൂടെയും ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളിലൂടെയും ഇൗ നോമ്പുകാലത്തെ നമുക്ക് സമൃദ്ധമാക്കാം. ആരോഗ്യപൂർണമായ നല്ലൊരു നോമ്പുകാലം ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.