ലണ്ടൻ: കടുത്ത ലിംഗവിവേചനം അനുഭവിക്കുന്ന നാടുകളിലെ രാജ്യങ്ങളിലെ സ്ത്രീകൾക്ക് പിന്നീടുള്ള ജീവിതത്തിൽ ഒാർമപ്പിശക് അടക്കം ഏറ്റിയേക്കുമെന്ന് പഠനം. ചില രാജ്യങ്ങളിലെ പുരുഷന്മാരിലും സ്ത്രീകളിലും നടത്തിയ ഒാർമപരീക്ഷയിലൂടെയാണ് ഇൗ വ്യത്യാസം കണ്ടെത്തിയത്. അതേസമയം, ലിംഗസമത്വം നിലനിൽക്കുന്ന നാടുകളിൽ അതില്ലാത്തിടങ്ങളിലേതിനേക്കാൾ പ്രായം ഏറിയ സ്ത്രീകളിൽ പുരുഷന്മാരേക്കാൾ ഒാർമ നിൽക്കുന്നതായും കണ്ടെത്തി. ഇതിൽ മുന്നിൽ സ്വീഡനാണ്. യു.എസിലെ കൊളംബിയ സർവകലാശാലയും നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പബ്ലിക് ഹെൽത്തും ചേർന്നാണ് 50നും 93നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ പഠനം നടത്തിയത്. സൈക്കോളജിക്കൽ സയൻസിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.