വാഷിങ്ടൺ: ദിവസവും സൂര്യപ്രകാശം ഏൽക്കുന്നത് മാനസിക ഉന്മേഷം നൽകുമെന്ന് പഠനം. അമേരിക്കയിലെ ബ്രിഗ്ഹാം യങ് സർവ്വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും അടുത്ത സമയത്ത് വെയിലേക്കുേമ്പാൾ മാനസിക – വൈകാരിക ആരോഗ്യം കാത്തു സൂക്ഷിക്കാൻ സഹായിക്കുമെന്നാണ് പഠനം.
ആവശ്യത്തിന് സൂര്യപ്രകാശം ആഗിരണം ചെയ്ത ഒരാൾളെ ചൂടുകൂടുതലുള്ള ദിവസത്തെയോ, മഴക്കാറുള്ള ദിവസത്തേയോ ക്ഷീണം ബാധിക്കില്ല. മാത്രമല്ല, വായുകൂടുതൽ മലനമായിരിക്കുന്ന സമയങ്ങളിലെ പ്രശ്നങ്ങളും ബാധിക്കില്ല. ഇത്തരം സമയങ്ങളിലും ഉൗർജ്ജസ്വലനായിരിക്കാൻ അവർക്ക് സാധിക്കുമെന്നും പഠനം പറയുന്നു.
ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നവർക്ക് നല്ല ഉന്മേഷമുണ്ടാകും.
എന്നാൽ വൈകാരിക പ്രശ്നങ്ങൾ ഉള്ളവർ വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും ഗവേഷകർ. വൈകാരിക പ്രശ്നങ്ങളെ കുറിച്ച് പഠനങ്ങൾ പ്രസിദ്ധീകരിക്കുന്ന ജേണലിലാണ് സൂര്യപ്രകാശമേൽക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് പഠനം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.