ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊറോണറി സ്റ്റെൻറിെൻറ വില നിയന്ത്രിച്ചിട്ടും ആൻജിയോ പ്ലാസ്റ്റിയുെട ചെലവ് കുറയുന്നില്ല. രക്തക്കുഴലിലെ േബ്ലാക്ക് നീക്കുന്നതിന് ഉപയോഗിക്കുന്ന കൊറോണറി സ്റ്റെൻറിെൻറ വിലയിൽ കേന്ദ്ര സർക്കാർ നിയന്ത്രണം കൊണ്ടു വന്നത് ഏഴുമാസം മുമ്പാണ്. എന്നാൽ ബ്ലോക്കുമൂലം ധമനികളിൽ നിലച്ച രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിന് സ്റ്റൻറിടുന്ന ആൻജിയോ പ്ലാസ്റ്റി എന്ന ശസ്ത്രക്രിയയുടെ ചെലവ് കുറക്കാൻ ആശുപത്രികൾ ഇതുവെര തയാറായിട്ടില്ല.
ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിന് ആരോഗ്യ ഇൻഷുറൻസ് ലഭിക്കും. ശസ്ത്രക്രിയ ചെലവുകൾക്കുള്ള ഇൻഷുറൻസ് തുകക്കായി ആശുപത്രി നൽകുന്ന ബില്ലിൽ സ്റ്റെൻറിെൻറ വില കുറച്ചിട്ടും കുറവ് വന്നിട്ടില്ലെന്ന് പ്രധാന ഇൻഷുറൻസ് കമ്പനികൾ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സ്റ്റെൻറിെൻറ വിലകുറച്ചപ്പോൾ ആറുമാസത്തിനുള്ളിൽ ശസ്ത്രക്രിയയുടെ തുക കുറയുെമന്ന് തങ്ങൾ കരുതി. എന്നാൽ ആശുപത്രികൾ മറ്റ് ഉപകരണങ്ങൾക്ക് വില കൂട്ടി ഇൗ നഷ്ടം മറികടക്കുകയാണ്. ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന ബലൂണിനും കത്തിറ്ററിനും വില വളരെയധികം വർധിപ്പിച്ചിരിക്കുകയാണ്.
വർഷാവർഷം ആൻജിയോ പ്ലാസ്റ്റിക്ക് ചെലവ് 10^15 ശതമാനം വെര വർധിച്ചുെകാണ്ടിരിക്കുകയാണ്. സ്റ്റെൻറിന് വില കുറഞ്ഞിട്ടും ശസ്ത്രക്രിയ ചെലവ് വർധിക്കുന്നത് തുടരുന്നു. എന്നാലും ഇനി മുതൽ അടുത്ത രണ്ടു വർഷത്തേക്ക് വില വർധിക്കിെല്ലന്ന് കരുതുന്നതായും പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ അറിയിച്ചു.
ശസ്ത്രക്രിയകളുടെ െചലവ് നിർണയിക്കുന്നതിൽ സുതാര്യത ആവശ്യമാണ്. ആശുപത്രികൾക്ക് ലാഭം ഉണ്ടാക്കാം. എന്നാൽ അതിനൊരു പരിധി വേണം. ന്യായവിലയും സുതാര്യതയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് എടുത്തവരുടെ ശസ്ത്രക്രിയ ചെലവുകൾ ഇൻഷുറൻസ് കമ്പനി വഹിക്കും. എന്നാൽ ആശുപത്രികളും കമ്പനികളുമായി ചെലവ് ഉറപ്പിക്കുന്നതിന് വിലപേശൽ നടത്തുന്നത് ഇപ്പോഴും തുടരുകയണൈന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആൻജിയോപ്ലാസ്റ്റിയുടെ ചെലവ് 15 ശതമാനം വെര കുറച്ചിട്ടുണ്ടെന്ന് ചില ആശുപത്രികൾ അറിയിച്ചു. കൊറോണറി സ്റെറൻറിെൻറ വിലയിൽ നിയന്ത്രണം കൊണ്ടുവന്ന ശേഷം ശസ്ത്രക്രിയ ചെലവുകൾ വ്യക്തമാക്കുന്ന വിശദ ബില്ല് നൽകണമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ െപ്രെസിങ്ങ് അതോറിറ്റി (NPPA)ആശുപത്രികളോട് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം സ്റ്റെൻറ് ഇതര ഉപകരണങ്ങൾക്ക് ആശുപത്രികൾ വൻതോതിൽ വലി വർധിപ്പിച്ചതായി വിവിധ പരാതികൾ എൻ.പി.പി.എക്ക് ലഭിച്ചിരുന്നു. ഇൗ പരാതികൾ ആേരാഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്ന് എൻ.പി.പി.എ ചെയർമാൻ ഭൂപേന്ദ്ര സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.