ഇന്ത്യന്‍ കമ്പനികള്‍ സ്റ്റെന്‍റുകളുടെ വില വീണ്ടും കുറക്കേണ്ടിവരും

പയ്യന്നൂര്‍: ഹൃദ്രോഗ ചികിത്സാ ചെലവു കുറക്കാന്‍  ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി (എന്‍.പി.പി.എ) സ്വീകരിച്ച നടപടി വിപണിയില്‍ അമേരിക്കന്‍ കമ്പനികള്‍ ആധിത്യമുറപ്പിക്കുന്നതിന് ഇടയാക്കി. സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ, വിപണിയില്‍ സജീവമായിരുന്ന നാല് ഇന്ത്യന്‍ കമ്പനികളുടെ സ്റ്റെന്‍റുകളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു.നേരത്തെ വിദേശ-ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ തമ്മില്‍ 10,000 മുതല്‍ 15000 രൂപ വരെ വില വ്യത്യാസമുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വില 30,000ത്തില്‍ താഴെയായി നിജപ്പെടുത്തിയതോടെ വില വ്യത്യാസം 5000ത്തില്‍ താഴെയായി. ഇതത്തേുടര്‍ന്ന് ഭൂരിഭാഗം രോഗികളും വിദേശ സ്റ്റെന്‍റുകള്‍ ഉപയോഗിച്ചു തുടങ്ങിയതാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയായത്. കമ്പനികള്‍ക്ക് വിപണിയില്‍ നിലനില്‍ക്കണമെങ്കില്‍ വിലയില്‍ ഗണ്യമായ കുറവുവരുത്തേണ്ടി വരും.

മെറില്‍ ലൈഫ് സയന്‍സ്, വാസ്കുലര്‍ കണ്‍സപ്റ്റ്സ്, സഹജാനന്ദ് മെഡിക്കല്‍, ഇന്നവോള്‍ക്ഷന്‍ ഹെല്‍ത്തിയര്‍ എന്നിവയായിരുന്നു ഈ രംഗത്ത് ഏറെ സജീവമായിരുന്ന ഇന്ത്യന്‍ സ്ഥാപനങ്ങള്‍. ഇതില്‍ മെറില്‍ ലൈഫ് സയന്‍സിന്‍െറ ബയോ മൈം എന്ന സ്റ്റെന്‍റാണ് പ്രധാനമായി വിപണിയിലുണ്ടായിരുന്നത്. ഇവയെ മറികടന്നാണ് യു.എസ് കമ്പനിയായ അബൂട്ട് വാസ്കുലര്‍ ആധിപത്യമുറപ്പിക്കുന്നത്. ഇതിനുപുറമെ വിദേശ കമ്പനികളായ ബോസ്റ്റണ്‍ സയന്‍റിഫിക്, മെഡ് ട്രോണിക് എന്നിവയും വിപണിയില്‍ സജീവമാണ്. ഹൃദ്രോഗ ചികിത്സ ചെലവ് നിയന്ത്രിക്കാന്‍ എന്‍.പി.പി.എ നടപടി സ്വീകരിച്ചത് കഴിഞ്ഞ മാസമാണ്.

Tags:    
News Summary - stent price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.