തിരുവനന്തപുരം: അനധികൃതമായി സര്‍വിസില്‍നിന്ന് വിട്ടുനില്‍ക്കുന്ന ആരോഗ്യവകുപ്പ ിന് കീഴിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ കര്ശനനടപടിയെടുക് കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ. ഇതിെൻറ അടിസ്ഥാനത്തില്‍ ആരോഗ്യവകു പ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറത്തിറക്കി. സര്‍വിസില്‍നിന്ന് അനധികൃ തമായി വിട്ടുനില്‍ക്കുന്ന ഡോക്ടര്‍മാരുള്‍പ്പെടെ എല്ലാവിഭാഗം ജീവനക്കാരും ജനുവരി 15ന് മുമ്പ് സര്‍വിസില്‍ പുനഃപ്രവേശിക്കണം.
അതിനുശേഷവും അനധികൃതാവധിയില്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാവും. ഈ തീയതിക്ക് മുമ്പ് സർവിസിൽ തുടരാൻ രേഖാമൂലം സന്നദ്ധത അറിയിക്കുന്നവര്‍ക്ക് ബോണ്ട് വ്യവസ്ഥകള്‍ ഉള്‍പ്പെടെ വ്യവസ്ഥകള്‍ക്കും അച്ചടക്കനടപടികളുടെ തീർപ്പിനും വിധേയമായി അതത് വകുപ്പ് മേധാവികള്‍/നിയമനാധികാരികള്‍ നിയമനം നല്‍കും. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിനും സമര്‍പ്പിക്കും.
15നുശേഷം അനധികൃതാവധിയില്‍ തുടരുന്നവരെ സംബന്ധിച്ച തസ്തിക തിരിച്ചുള്ള വിശദാംശങ്ങള്‍ ബന്ധപ്പെട്ട അധികാരികൾ സമാഹരിച്ച് ജനുവരി 31നുള്ളില്‍ വകുപ്പ് തലവന്മാര്ക്ക് നല്‍കണം. വകുപ്പ് തലവന്മാര് അച്ചടക്കനടപടികള്‍ സംബന്ധിച്ച ശിപാര്‍ശകള്‍ സഹിതം ഫെബ്രുവരി 10നുള്ളിൽ ബന്ധപ്പെട്ട രേഖകള്‍ സര്‍ക്കാറിന് ലഭ്യമാക്കും.
ഇതിെൻറ അടിസ്ഥാത്തിലാണ് നടപടി സ്വീകരിക്കുക. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ അടുത്തിടെ പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും സര്‍ക്കാര്‍ കര്ശനനടപടിക്കൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.