ഇൻഡോർ: മധ്യപ്രദേശിൽ പന്നിപ്പനി ബാധിച്ച് ഈ വർഷം 41ഓളം ആളുകൾ മരിച്ചു. ജനുവരി മുതൽ പരിശോധനക്കയച്ച 644 സാമ്പിളുകളിൽ 152 പേർക്കും പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പത്ത് പേരുടെ പരിശോധനാഫലം വരാനുണ്ട്. പന്നിപ്പനി മൂലം മരിച്ച 41 പേരിൽ 20 പേരും ഇൻഡോറുകാരാണെന്ന് ഇൻഡോർ ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
പനി ക്ലിനിക്കുകളുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും ഇവിടെ രോഗികൾക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.