ബോസ്റ്റൺ: ശരീരത്തിലെ അർബുദകോശങ്ങളെ കുത്തിവെപ്പിലൂടെ നശിപ്പിക്കുന്ന മരുന്ന് എലികളിൽ വിജയകരമായി പരീക്ഷിച്ചതായി ശാസ്ത്രജ്ഞർ. സ്റ്റാൻഫോഡിലെ ശാസ്ത്രജ്ഞരാണ് അർബുദ ചികിത്സയിൽ വഴിത്തിരിവായേക്കാവുന്ന മരുന്ന് വികസിപ്പിച്ചെടുത്തത്.
അർബുദം ബാധിച്ച ശരീരഭാഗത്ത് നേരിട്ട് കുത്തിവെക്കുകയാണ് പുതിയ കണ്ടുപിടിത്തത്തിെൻറ രീതി. ശരീരത്തിലെ അർബുദമുഴകളിലും മറ്റും മരുന്ന് കുത്തിവെക്കുന്നതോടെ അവിടെയുള്ളതിനുപുറമെ ശരീരത്തിലെ മറ്റുഭാഗങ്ങളിലുമുള്ള അർബുദകോശങ്ങൾ നശിക്കുമെന്നാണ് പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നത്. ശരീരത്തിെൻറ പ്രതിരോധശേഷി വർധിപ്പിക്കുന്നതിലൂടെയാണ് അർബുദകോശങ്ങളെ നശിപ്പിക്കുന്നത്. ഒരു ചെറിയ അളവിലുള്ള മരുന്നിന് മൊത്തം ശരീരത്തിെൻറ പ്രതിരോധ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്താനും അവയുടെ പ്രവർത്തനങ്ങളുെട വേഗം കൂട്ടാനാവുമെന്നാണ് പുതിയ മരുന്നിെൻറ പ്രത്യേകത.
ആദ്യഘട്ടത്തിൽ വാക്സിനുകൾ എലികളിൽ പരീക്ഷിച്ച ശേഷമാണ് വിവരം പുറത്തുവിട്ടത്. പഠനത്തെ സംബന്ധിച്ച വിവരം സയൻസ് ട്രാൻസ്ലേഷനൽ മെഡിസിൻ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
വ്യത്യസ്ത തരത്തിലുള്ളതും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ അർബുദഘടകങ്ങൾ ചികിത്സിക്കാൻ ഇൗ വാക്സിന് കഴിയുമെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ അർബുദത്തിന് വളരെ െചലവേറിയതും പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നതുമായ ചികിത്സയാണ് നടത്തുന്നത്. എന്നാൽ, ഇൗ മരുന്ന് താരതമ്യേന ചെലവ് കുറഞ്ഞതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമാണെന്ന് കണ്ടെത്തലിനു നേതൃത്വം നൽകിയ സ്റ്റാൻറ്ഫോഡ് യൂനിവേഴ്സിറ്റി സ്കൂൾ ഒാഫ് മെഡിസിനിലെ പ്രഫസറായ െറാനാൾഡ് ലെവി പറഞ്ഞു. ഇതിലൂടെ അർബുദം ബാധിച്ച കോശങ്ങളെ മാത്രമേ ഇല്ലാതാക്കൂവെന്നും മനുഷ്യശരീരത്തിെല സ്വാഭാവിക കോശങ്ങളെ ചികിത്സ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്താർബുദം ബാധിച്ച രോഗികളിൽ ആദ്യഘട്ട ചികിത്സ ജനുവരിയിൽ ആരംഭിച്ചതായും ശാസ്ത്രജ്ഞർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.