കിടക്കുന്നതിനു മുമ്പ് മൊബൈലിൽ കളിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുക മൊബൈൽ ഫോൺ ഉപയോഗം നിങ്ങളുടെ സുഖനിദ്രയെ ഹനിക്കും. കിടക്കുേമ്പാൾ മൊബൈൽ ഉപയോഗിക്കുന്നത് ഉറക്കത്തിെൻറ സമയക്രമം തെറ്റിക്കുന്നു. ഉറക്കം വരാൻ കുറേ സമയമെടുക്കേണ്ട അവസ്ഥയും ഇതുമൂലം വന്നു ചേരും.
കൂടുതൽ സമയം കണ്ണിമ ചിമ്മാതെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് ഉറക്കവും അതിനനുസരിച്ച് കുറയുന്നു. കൂടുതൽ സമയം മൊബൈലിൽ കളിക്കുന്നത് ഉറക്കത്തിെൻറ നൈസർഗികതയെ നഷ്ടപ്പെടുത്തുന്നു.
മൊബൈൽ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ രാത്രി കാലങ്ങളിൽ ഉപയോഗിക്കുന്നത് നല്ലതല്ല. ഇവ ചെറിയ അളവിൽ നീല വെളിച്ചം പുറത്തു വിടുന്നുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ മെലാറ്റനിൻ എന്ന േഹാർമോണിനെ അടിച്ചമർത്തും. മെലാറ്റിനിെൻറ അളവ് വർധിക്കുേമ്പാൾ ഉറക്കം വരുന്നു. എന്നാൽ കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുന്നത് മൂലം മെലാറ്റിനിൻ കുറയുകയും ഉറക്കത്തിനും കുറവു വരികയും ചെയ്യുന്നു.
കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ 653 യുവാക്കളിൽ നടത്തിയ പഠനത്തിെൻറ ഫലം ‘പോൾസ് വൺ’ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
ഒരുമിനുട്ട് കൂടുതൽ സ്മാർട്ട് ഫോണിൽ ശ്രദ്ധിക്കുേമ്പാൾ അഞ്ചുമിനുട്ട് ഉറക്കംനഷ്ടപ്പെടുമെന്ന് പഠനം ഫലം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.