പ്രത്യേക വസ്തുക്കളോടൊ സംഭവങ്ങോളോടോ ഉള്ള അസാധാരണ ഭയം മൂലം അപകർഷത അനുഭവിക്കുന്നവർക്ക് ആശ്വാസമായി ടോക്യോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ. കൃത്രിമ ബുദ്ധിയും തലച്ചോറിനെ സ്കാൻ ചെയ്യുന്ന വിദ്യയും ഉപയോഗിച്ച് ഭയം നീക്കം ചെയ്യാൻ മാർഗം കണ്ടെത്തിയിരിക്കുന്നു.
തലച്ചോർ സ്കാനർ ഉപയോഗിച്ച് ഭയം ഉത്ഭവിക്കുന്ന ഭാഗം കണ്ടെത്തുകയും കൃത്രിമബുദ്ധി ഉപയോഗിച്ച് തലച്ചോറിലെ മാറ്റങ്ങൾ വായിച്ചെടുക്കുകയും ചെയ്യുന്ന വിദ്യയാണ് കണ്ടെത്തിയത്. ഇത് അകാരണ ഭയമുള്ള രോഗികളുടെ ചികിത്സയിൽ വലിയ കാൽവെപ്പാണ്.
ആരോഗ്യവാൻമാരായ 17 സന്നദ്ധപ്രവർത്തകരെയാണ് ഇൗ പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു പ്രത്യേക കമ്പ്യൂട്ടർ ചിത്രം കാണുേമ്പാൾ ഭയം ഉദ്പാദിപ്പിക്കുന്ന തരത്തിൽ ഇവർക്ക് ആദ്യം ഒരു ചെറിയ ഇലക്ട്രിക് ഷോക്ക് നൽകി. പിന്നീട് തലച്ചോറിനെ സ്കാൻ ചെയ്ത് ഇവരുടെ മാനസിക പ്രവർത്തനങ്ങൾ മനസിലാക്കുകയും ഭയം ഉദ്പാദിപ്പിക്കുേമ്പാൾ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയുകയും ചെയ്തു.
കൃത്രിമ ബുദ്ധി ഉപയോഗിച്ച് കൃത്യമായി ഭയത്തിെൻറ സ്വഭാവത്തെ പഠിച്ചു. തുടർന്ന് നടന്ന പഠനത്തിൽ നിന്ന് ഭയത്തെ കുറിച്ച് ബോധമില്ലാതിരിക്കുേമ്പാഴും ഇവരുടെ തലച്ചോറിൽ ഭയം ഉദ്പാദിപ്പിക്കുന്ന പ്രത്യേക പാേറ്റൺ നിലനിൽക്കുന്നുവെന്ന് കണ്ടെത്തി.
ഇൗ പാറ്റേണിൽ മാറ്റം വരുത്തി ഭയം ഇല്ലാതാക്കാമെന്നാണ് പഠനം പറയുന്നത്. നാഷണൽ നേച്ചർ ഹ്യൂമൺ ബിഹേവിയർ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ഭയമുത്പാദിപ്പിക്കുന്ന പ്രത്യേക പാറ്റേണിൽ മാറ്റംവരുത്തിയ ശേഷം ചിത്രം കാണിക്കുേമ്പാൾ ഇവർക്ക് പേടി തോന്നിയില്ല. തലച്ചോറിലെ ഭയം ഉത്പാദിപ്പിക്കുന്ന ഭാഗത്തെ പ്രവർത്തനങ്ങൾക്ക് വർധനവ് ഉണ്ടായില്ല എന്നും കാണാനായി. ഇത് സൂചിപ്പിക്കുന്നത് ഭയത്തെ കുറച്ചു കൊണ്ടുവരാൻ സാധിക്കുമെന്നു തന്നെയാണെന്ന് പഠനം നടത്തിയ ടോക്യോ സർവകലാശാലയിലെ പ്രധാന ഗവേഷകൻ അയ് കൊയ്സുമി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.