എവിടെയും സംസാരം കോവിഡ് 19 ആണ്. പത്ര-ദൃശ്യ മാധ്യമങ്ങളിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം വൈറസിനെയും അത ിെൻറ ദൂഷ്യവശങ്ങളെക്കുറിച്ചുമാണ്. മുതിർന്നവരുടെ പ്രധാന ആശങ്ക കുഞ്ഞുങ്ങളെക്കുറിച്ചാകും. വൈറസെന്നും രോഗമെന ്നും കാണുകയും കേൾക്കുകയും ചെയ്യുേമ്പാൾ കുഞ്ഞുങ്ങൾ എന്താണ് ചിന്തിക്കുകയെന്ന് പറയാനാകുമോ ? കുഞ്ഞുമനസുകളി ലെ ആശങ്കകളും സംശയങ്ങളും പേടിയും അകറ്റാൻ മാതാപിതാക്കൾക്ക് കഴിയും. അതിനായി തുറന്നുസംസാരിക്കുകയാണ് ആദ്യം ച െയ്യേണ്ടത്. ഈ സംസാരം അവരിൽ ആത്മവിശ്വസം കൂട്ടും. പോസിറ്റീവ് ചിന്തകളായിരിക്കണം അവർക്ക് പകർന്നുനൽകേണ്ടത്. അതിനായി യൂനിസെഫ് പങ്കുെവച്ച മാർഗങ്ങൾ പരിചയപ്പെടാം.
1.ചോദ്യവും ഉത്തരവും
ടെലിവിഷനിലും റോഡിയോയ ിലും ഓൺൈലനുകളിലും നിരന്തരമായി കൊറോണയെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. കുഞ്ഞുങ്ങൾക്കൾക്ക് എത്രമാത്രം വൈറസി നെക്കുറിച്ച് മനസിലാെയന്നും എന്താണ് അവർ മനസിലാക്കിയതെന്നും അറിയാൻ പ്രയാസമായിരിക്കും. എന്നാൽ ആ കുഞ്ഞുമനസ ുകളിൽ തെറ്റിദ്ധാരണ കടന്നുവരാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അതിനായി തുറന്നു സംസാരിക്കണം. ശുചിത്വത്തി െൻറ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുമനസിലാക്കണം. എന്നാലത് അവരെ പേടിപ്പെടുത്തികൊണ്ടാകരുത്. ജീവിതചര്യകളിൽ ഇടപ്പെട്ട് നിർദേശങ്ങൾ നൽകിയാകണം അവരിൽ വ്യക്തിശുചിത്വം പാലിക്കേണ്ട രീതി മനസിലാക്കി നൽകേണ്ടത്.
വൈറസെന്നും രോഗമെന്നും മരുന്നെന്നും പറഞ്ഞ് പേടിപ്പിക്കരുത്. ശുചിത്വമുണ്ടെങ്കിൽ ഇവ പേടിച്ചോടുമെന്ന് കുട്ടികളെ പഠിപ്പിക്കണം. കൂടാതെ കുട്ടികളുടെ ആശങ്കകൾ കേൾക്കാനും സമയം കണ്ടെത്തണം. അവരുടെ ആശങ്കയും പേടിയും അകറ്റിയായിരിക്കണം കാര്യങ്ങൾ പറഞ്ഞുമനസിലാക്കേണ്ടത്.
2. സത്യം പറയണം
ലോകരാജ്യങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകണം. അവരെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നത് ചിലപ്പോൾ ദോഷമായി ഭവിക്കാം. കൗമാരക്കാരിൽ ഒരുപരിധിവരെ ഉത്തരവാദിത്തവുമുണ്ട്. മനസിലാക്കാൻ കഴിയുന്ന ഭാഷയിലായിരിക്കണം പറഞ്ഞുനൽകേണ്ടത്. അവരുടെ പ്രതികരണം കണ്ടുമനസിലാക്കണം. ആശങ്കകൾ അകറ്റണം. സംശയങ്ങൾക്കും ആശങ്കകൾക്കും ഉത്തരം നൽകാൻ അറിയില്ലെങ്കിൽ ഊഹാപോഹങ്ങൾ അവരിൽ അടിച്ചേൽപ്പിക്കരുത്. യുനിസെഫിെൻറയും ലോകാരോഗ്യ സംഘടനയുടെയും വെബ്സൈറ്റുകളിൽ കൊറോണയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. ഇത് ഉപയോഗപ്പെടുത്താം. ഇല്ലെങ്കിൽ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ ഉപദേശം തേടാം.
3. പ്രതിരോധമാർഗം കാണിച്ചുനൽകാം
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രധാനമാർഗം കൈകൾ അണുനാശിനിയോ സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കലാണെന്ന് അറിയാമല്ലോ. അതിനായി കുഞ്ഞുങ്ങളെ വൃത്തിയോടെ കൈകഴുകാൻ പഠിപ്പിക്കാം. അത് നിർബന്ധിച്ചും പേടിപ്പെടുത്തിയുമാകരുത്. കുഞ്ഞുങ്ങൾക്കും അവരുടെ കൂട്ടുകാർക്കുമൊപ്പം മാതാപിതാക്കളും കൈകഴുകി അവരെ ശരിയായ രീതി പഠിപ്പിക്കാം. കൈകഴുേമ്പാൾ പാട്ടോ ഡാൻസോ അതിനു മേെമ്പാടിയായി ചേർക്കാം. തുമ്മുേമ്പാഴും ചുമക്കുേമ്പാഴും തൂവാല ഉപയോഗിക്കാൻ പഠിപ്പിക്കണം. ഇവയൊന്നും ലഭ്യമല്ലെങ്കിൽ കൈമടക്കുകളിലേക്ക് മുഖംവെച്ച് തുമ്മുന്ന രീതി പഠിപ്പിക്കണം. ചുമ, ജലദോഷം, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ മാതാപിതാക്കളെ വിവരമറിയിക്കണമെന്ന് പറഞ്ഞുമനസിലാക്കണം.
4. കൂടെയുണ്ടെന്ന് ഉറപ്പുനൽകണം
പത്ര, ദൃശ്യ മാധ്യമങ്ങളിലെ ചിത്രങ്ങൾ കുട്ടികളെ ഭയപ്പെടുത്തിയേക്കാം. അത് അവരിൽ മാനസിക ബുദ്ധിമുട്ടുകളുമുണ്ടാക്കാം. അതിനായി അവരോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തണം. അത് അവരിൽ ആത്മവിശ്വാസം കൂട്ടും.
കൊറോണ വൈറസ് ബാധ പടർന്നുപിടിക്കുന്ന മേഖലകളിലാണെങ്കിൽ കൂടുതൽ ശ്രദ്ധ കുട്ടികൾക്ക് നൽകണം. പലപ്പോഴും ആരോഗ്യമുള്ള ശരീരത്തിൽ രോഗലക്ഷണങ്ങൾ കുറവായിരിക്കുമെന്ന ഓർമയുണ്ടാകണം. കുട്ടികളിൽ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അരോട് വീടുകളിലോ ആശുപത്രിയിലോ മാത്രം സുരക്ഷിതമായിരിക്കാൻ പറയണം. കുഞ്ഞുങ്ങൾക്കും അവരുടെ കൂട്ടുകാർക്കും രോഗം വരാതിരിക്കാനാണ് ഇത്തരത്തിലുള്ള വീട്ടുനിരീക്ഷണമെന്ന് അവരെ പറഞ്ഞു മനസിലാക്കണം. ഒറ്റെപ്പടൽ അനുഭവിക്കാൻ കുഞ്ഞുങ്ങളെ വിടരുത്. മാതാപിതാക്കൽ കരുതലോടെ കൂടെയുണ്ടാകണം.
5. കുറ്റപ്പെടുത്തലോ ഒറ്റപ്പെടുത്തലോ അരുത്
നിങ്ങളുടെ കുഞ്ഞുങ്ങൾ സുരക്ഷിതമായിരിക്കണമെങ്കിൽ അവരുടെ കൂട്ടുകാരും സുരക്ഷിതമായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങളോ മറ്റോ കണ്ടാൽ കുറ്റപ്പെടുത്താനോ ഒറ്റപ്പെടുത്താനോ പാടില്ലെന്ന് പറഞ്ഞു മനസിലാക്കണം. സ്കൂളുകളിൽ പോകുന്ന കുഞ്ഞുങ്ങളോട് കൂട്ടുകാരെയും പ്രതിരോധ മാർഗങ്ങൾ പറഞ്ഞുമനസിലാക്കാൻ ശ്രമിക്കണമെന്ന് പറയണം. അവരെ കുറ്റപ്പെടുത്താനൊ ഒറ്റപ്പെടുത്താനോ പാടില്ലെന്ന് പറഞ്ഞുമനസിലാക്കണം.
6. സഹായികളെ തേടാം
ആരും സഹായത്തിനെത്തില്ലെന്ന പേടി കുഞ്ഞുങ്ങളുടെ മനസിൽ ഒരുപക്ഷേ കടന്നുകൂടിയിരിക്കും. എന്നാൽ എല്ലാവരും തങ്ങളിൽ ശ്രദ്ധാലുക്കളാണെന്നും അവരെ സഹായിക്കാൻ സന്നദ്ധരാണെന്നും ഉറപ്പുനൽകണം. ആരോഗ്യപ്രവർത്തകരുടെയും ശാസത്രജ്ഞരുടെയും മറ്റുള്ളവരുടെയുമെല്ലാം പ്രവർത്തനങ്ങളെക്കുറിച്ചും അവർ സ്വീകരിക്കുന്ന പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പറഞ്ഞുനൽകണം.
7.സ്വയം ശ്രദ്ധ നൽകണം
നമ്മുടെ ആരോഗ്യത്തെക്കുറിച്ച് ഏറ്റവുമാദ്യം മനസിലാക്കാൻ കഴിയുന്നത് സ്വയം തന്നെയാണെന്ന് കുഞ്ഞുങ്ങെള മനസിലാക്കാൻ കഴിയണം. സ്വന്തം ഉത്തരവാദിത്തത്തെക്കുറിച്ച് ബോധവാൻമാരാക്കാൻ കഴിയണം. മറ്റു കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ട് കുഞ്ഞുങ്ങളുടെ ആശങ്കകളെ അകറ്റാൻ വഴി കണ്ടെത്തണം. അവർക്ക് കൂടുതൽ വിശ്വാസമുള്ളവരാണെങ്കിൽ കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ എളുപ്പമായിരിക്കും.
8.കരുതലോടെ സംസാരിക്കാം
കെറോണയോ മറ്റേതെങ്കിലും രോഗം വന്നാൽപ്പോലും മാതാപിതാക്കൾ തങ്ങളോടൊപ്പമുണ്ടെന്ന വിശ്വാസം അവർക്ക് നൽകണം. അവരുടെ ആശങ്കളെയും പേടിയെയും അകറ്റാൻ വിശ്വസനീയ ഭാഷ ഉപയോഗിക്കണം. അവരുടെ പ്രതികരങ്ങളിൽനിന്നും എന്താണ് അവർ മനസിലാക്കിയതെന്നും അവരിലെ ആത്മവിശ്വാസത്തിെൻറ അളവും അളക്കാം. അവരുടെ മനസിലെ ചെറിയ ആശങ്കകൾ പോലും കുഞ്ഞുമനസുകളെ പിന്നീട് വേദനിപ്പിക്കുമെന്ന ഓർമയുണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.