വിഷാദരോഗത്തിെൻറ പ്രധാന ലക്ഷണം വിഷാദം അഥവാ മ്ലാനതയാണ്. വിഷാദരോഗം സ്ത്രീക്കും പുരുഷനും വരാം. എന്നാൽ, കൗമാരപ്രായത്തിനു ശേഷം സ്ത്രീകളിൽ വിഷാദരോഗം ബാധിക്കുന്നതിനുള്ള സാധ്യത ഇരട്ടിയാണ്. ഉത്സാഹത്തോടെയും ഉണർവോടെയും ചെയ്തിരുന്ന കാര്യങ്ങളിൽ പിന്നാക്കം പോകുകയും ദൈനംദിന കാര്യങ്ങളെത്തന്നെ ഇത് ബാധിക്കുകയും രണ്ടാഴ്ചയിലധികം തുടരുകയും ചെയ്താൽ വിഷാദമുണ്ടെന്ന് കരുതണം.
ഹോർമോൺ വ്യതിയാനങ്ങൾ, സാഹചര്യം, പ്രായം ഇവ സ്ത്രീവിഷാദത്തെ കൂട്ടുന്ന പ്രധാന ഘടകങ്ങളാണ്. വ്യക്തിത്വത്തിെൻറ ചില സവിശേഷതകളും വിഷാദത്തിനിടയാക്കും. മസ്തിഷ്കത്തിലെ ചില രാസവ്യതിയാനങ്ങൾ, പോഷകക്കുറവ്, രോഗങ്ങൾ, മദ്യം, മയക്കുമരുന്ന്, ബാല്യത്തിലും കൗമാരത്തിലും നേരിട്ട ശാരീരികവും മാനസികവുമായ പീഡനങ്ങൾ... ഇങ്ങനെ വിഷാദരോഗത്തിന് കാരണങ്ങൾ പലതാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയും വിഷാദം ഉണ്ടാകാം. ഒരു തവണ വിഷാദം വന്നാൽ വീണ്ടും ആവർത്തിക്കാനുള്ള സാധ്യത കൂടുതലാണ്.
ഹോർമോൺ വ്യതിയാനങ്ങൾ വിഷാദത്തിനിടയാക്കും
ഇൗസ്ട്രജൻ, പ്രോജസ്റ്ററോൺ, തൈറോയ്ഡ്, പാരാതൈറോയ്ഡ്, കോർട്ടിസോൾ തുടങ്ങിയ ഹോർമോണുകളുടെ വ്യതിയാനങ്ങൾ മൂലവും വിഷാദവുമുണ്ടാകാം. മിക്ക ഹോർമോൺ തകരാറുകളും ആർത്തവചക്രത്തിൽ വ്യതിയാനങ്ങൾ വരുത്താറുണ്ട്. ആർത്തവചക്രവുമായി ബന്ധപ്പെട്ട് സാധാരണ ഗതിയിൽ അൽപം വൈകാരികമാറ്റങ്ങൾ സ്ത്രീകളിൽ കാണാറുണ്ട്. എന്നാൽ, ദൈനംദിന ജീവിതത്തെ താറുമാറാക്കുന്നവിധത്തിൽ നിരാശ, ഉത്കണ്ഠ, നെഗറ്റിവ് ചിന്തകൾ ഇവ ഉണ്ടെങ്കിൽ ചികിത്സ തേേടണ്ടതാണ്.
സ്ത്രീ ഹോർമോണുകൾ ഉയർന്ന തോതിൽ ശരീരത്തിൽ കാണപ്പെടുന്ന സമയമാണ് ഗർഭകാലം. പ്രസവാനന്തരം ഹോർമോൺ നില പൊടുന്നനെ താഴുേമ്പാൾ വിഷാദംപോലെയുള്ള അസ്വസ്ഥതകൾ ചിലരിൽ കാണാറുണ്ട്. വേണ്ടത്ര വിശ്രമവും പരിചരണവും ലഭിക്കുന്നതിലൂടെത്തന്നെ ഇതിനെ മറികടക്കാനാവും. ലഘുവായി ഒൗഷധങ്ങളും ചിലർക്ക് വേണ്ടി വരാറുണ്ട്. ആർത്തവ വിരാമഘട്ടത്തിലും ചിലരിൽ വിഷാദം ഉണ്ടാകാറുണ്ട്. ഉറക്കക്കുറവ്, ക്ഷീണം, ഉഷ്ണം, വിയർപ്പ്, സമ്മർദം തുടങ്ങിയ അസ്വസ്ഥതകളും വീട്ടിലെ സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങളും ഇൗ ഘട്ടത്തിൽ വിഷാദത്തിലേക്ക് നയിക്കാറുണ്ട്.
വന്ധ്യതയും വിഷാദവും
ദമ്പതികളിൽ വിഷാദം നിറക്കുന്ന അവസ്ഥകളിലൊന്നണ് വന്ധ്യത. വന്ധ്യതക്ക് ചികിത്സ തേടുന്ന സ്ത്രീകളിൽ 30 ശതമാനത്തോളം പേരും കടുത്ത വിഷാദവും നേരിടുന്നുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശങ്ങൾ പലപ്പോഴും ഇവരിൽ സംഘർഷങ്ങളും ഉത്കണ്ഠയും നൽകാറുണ്ട്. കടുത്ത വിഷാദംമൂലം സമൂഹത്തിൽനിന്ന് ഉൾവലിയുന്നവരുമുണ്ട്. വന്ധ്യതയിലേക്ക് നയിക്കുന്ന പി.സി.ഒ.ഡി പോലെയുള്ള രോഗങ്ങളും ചിലരിൽ വിഷാദം ഉണ്ടാക്കാറുണ്ട്. ചികിത്സക്കൊപ്പം സാഹചര്യങ്ങളും മാറേണ്ടതുണ്ട്. ചെറുയാത്രകളും മറ്റൊരു സ്ഥലത്തേക്ക് ഇരുവരും മാറിത്താമസിക്കുന്നതും യോഗ, ധ്യാനം എന്നിവയും നല്ല ഫലം തരും.
തൈറോയ്ഡും വിഷാദേരാഗവും
തൈറോയ്ഡ് ഹോർമോണിെൻറ അളവ് കൂടുന്നതും കുറയുന്നതും വിഷാദരോഗത്തിെൻറ ലക്ഷണങ്ങൾ കാട്ടാറുണ്ട്. ക്ഷീണം, ഒന്നിനോടും താൽപര്യമില്ലാതാവുക തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയോടെ കാണണം. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനവും അത് മൂലമുണ്ടാകുന്ന വിഷാദരോഗവും പ്രായമായവരിലാണ് കൂടുതലായും കണ്ടുവരുന്നത്. തൈറോയ്ഡ് ഹോർമോണിെൻറ നില ക്രമമായാലും വിഷാദം തുടരുന്നുവെങ്കിൽ അതിനായി ചികിത്സ തേടേണ്ടതുണ്ട്. ലഘുവായ ഒൗഷധങ്ങളിലൂടെ ഇതും പരിഹരിക്കാനാവും. ൈതറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൂടുതലും കാണുന്നത് സ്ത്രീകളിലാണ്.
പാരാതൈറോയ്ഡ് ഗ്രന്ഥിയുടെയും അഡ്രിനൽ ഗ്രന്ഥിയുടെയും തകരാറുകൾ വിഷാദത്തിനിടയാക്കും
ശരീരത്തിലെ കാത്സ്യത്തിെൻറ സന്തുലിതാവസ്ഥ നിലനിർത്തുന്നത് പാരാതൈറോയ്ഡ് ഗ്രന്ഥികളാണ്. പാരാതൈറോയ്ഡ് ഹോർമോൺ നില ഉയർന്നാൽ രക്തത്തിൽ കാത്സ്യം വർധിക്കുകയും താഴ്ന്നാൽ കാത്സ്യം കുറയുകയും ചെയ്യും. ഇൗ രണ്ടുഘട്ടത്തിലും വിഷാദരോഗം ഉണ്ടാകാം.
വാർധക്യത്തിലെ വിഷാദം
പ്രായമേറുന്നതനുസരിച്ച് സ്ത്രീകളിൽ വിഷാദത്തിെൻറ തോതും കൂടാറുണ്ട്. വൈധവ്യം, ഒറ്റപ്പെടൽ, ഏകാന്തത മുതലായ ഘടകങ്ങളാണ് വാർധക്യത്തിൽ വിഷാദത്തെ കൂട്ടുന്നതിൽ പ്രധാനപ്പെട്ടവ. വിട്ടുമാറാത്ത വേദനയും രോഗങ്ങളും ചിലരിൽ വിഷാദത്തിനിടയാക്കാറുണ്ട്.
അജ്ഞതകൊണ്ട് പലപ്പോഴും വാർധക്യത്തിലെ വിഷാദത്തെ പലരും ഒരു രോഗമായി പരിഗണിക്കാറില്ല. അടുത്ത ബന്ധുക്കൾപോലും പ്രായമാകുേമ്പാൾ ഇതൊക്കെ സാധാരണമാണ് എന്ന നിലപാടാണ് സ്വീകരിക്കുക. ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, എപ്പോഴും ഒഴിഞ്ഞുമാറിയിരിക്കുക, ദേഷ്യം തുടങ്ങിയ ലക്ഷണങ്ങൾ 2-3 ആഴ്ചയിലധികം തുടരുന്നുവെങ്കിൽ വിഷാദരോഗമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ചികിത്സയിലൂടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ തിരിച്ചുപിടിക്കാൻ കഴിയുമെന്നതിനാൽ എത്രയും പെെട്ടന്ന് ചികിത്സ തേടണം. വിഷാദത്തെ മറികടക്കാൻ ബന്ധുക്കളിൽനിന്നുള്ള സ്നേഹപരിചരണങ്ങളും അനിവാര്യമാണ്.
വിഷാദം: പ്രധാന ലക്ഷണങ്ങൾ
ഇത്തരം ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക.
പരിഹാരങ്ങൾ:
ചികിത്സ
കാരണങ്ങൾക്കനുസരിച്ച് വിഷാദരോഗികൾക്ക് വ്യത്യസ്തമായ ചികിത്സകളാണ് ആയുർവേദം നൽകുക. ചികിത്സക്കൊപ്പം മാനസികമായ പിന്തുണയും രോഗിക്ക് ഏറെ നൽകേണ്ട രോഗമാണ് വിഷാദം. മെച്ചപ്പെട്ട ജീവിതശൈലിയും ലഘുവ്യായാമങ്ങളും ശീലമാക്കേണ്ടതും ചികിത്സയുടെ ഭാഗമാണ്.
ഒൗഷധങ്ങൾ ചേർത്ത് സംസ്കരിച്ച മോര് ഉപയോഗിച്ചുള്ള തക്രധാര, ശിരോധാര, അഭ്യംഗം, ശിരോപിചു, ശിരോവസ്തി, നസ്യം തുടങ്ങിയ വിശേഷചികിത്സകളും നൽകുന്നു. മുത്തിൾ, ബ്രഹ്മി, അമുക്കുരം, ശതാവരി, ചന്ദനം തുടങ്ങിയവ ചേർന്ന ഒൗഷധങ്ങളും നല്ല ഫലം തരും.
സാമൂഹികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും സൗഹൃദങ്ങൾ നിലനിർത്തുന്നതും രോഗിക്ക് ഗുണപരമായ മാറ്റങ്ങൾ വരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.