സെൽഫിയെടുക്കാം, സന്തോഷിക്കാം...

പാമ്പിനെ കിട്ടിയാലും ചേർത്തു നിർത്തി സെൽഫി എടുക്കുന്ന കാലമാണിത്​​. സെൽഫിക്ക്​വേണ്ടി പാമ്പി​െൻറ കടികൊണ്ട്​ രക്​തസാക്ഷികളായവരും ഉണ്ട്​. എന്നാൽ നിങ്ങൾക്ക്​ വേണ്ടി ഒരു സെൽഫി എടുത്താലോ? നിങ്ങൾക്ക്​ സന്തോഷമില്ലെന്നു തോന്നുന്ന സമയത്ത്​ സ്​മാർട്ട്​ ഫോൺ എടുത്ത്​ നന്നായി ചിരിച്ചു കൊണ്ട്​ ഒരു സെൽഫി എടുക്കുക. അത്​ സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്യേണ്ടതില്ല. നിങ്ങൾക്ക്​ വേണ്ടി മാത്രം സൂക്ഷിച്ചുവെക്കൂ. കുറേ സമയം ആ ഫോ​േട്ടാ തന്നെ നോക്കിയിരിക്കൂ. നിങ്ങളിൽ സാവകാശം സന്തോഷം നിറയും.

2014 ലെ ഗൂഗിളി​െൻറ കണക്കുപ്രകാരം 93 ദശലക്ഷം സെൽഫികളാണ്​ ഒരുദിവസം ആൻഡ്രോയിഡ്​ ഫോണിൽനിന്നു മാത്രം പോസ്​റ്റ്​ ചെയ്യപ്പെട്ടിട്ടുള്ളത്​. 91ശതമാനം കൗമാരക്കാരും ഒാൺലൈനിൽ തങ്ങളുടെ സെൽഫികൾ​ പോസ്​റ്റ്​ചെയ്യുന്നുണ്ട്​. എന്നാൽ സെൽഫികളല്ല സന്തേഷം നൽകുന്നതെന്നും ചിരിക്കുന്ന മുഖമാണ് സന്തോഷദായക​െമന്നും ഗവേഷകർ പറയുന്നു.

ലോകത്താകമാനം കൂടുതൽ പേരും ഇപ്പോൾ മരിക്കുന്നത്​ സെൽഫിയെടുക്കുന്നതിനുള്ള സാഹസത്തിനിടെയാണ്​. ഇത്തരം ‘സെൽഫിഭ്രാന്ത്​’ നല്ലതല്ലെന്നും രോഗാതുരമായ മനസി​െൻറ വെളി​പ്പെടുത്തലാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
ഒഹായോ സ്​റ്റേറ്റ്​ യൂണിവേഴ്​സിറ്റിയുടെ കണ്ടെത്തൽ പ്രകാരം കൂടുതൽ സെൽഫികൾപോസ്​റ്റു ചെയ്യുന്നവർ അവനവ​െൻറ ഗുണങ്ങളിൽ മതിമറക്കുന്ന, മനോരോഗ സ്വഭാവങ്ങൾ കാണിക്കുന്നുണ്ടത്രേ.

അഞ്ചു മിനുട്ടിൽ കൂടുതൽ സെൽഫിക്ക്​ വേണ്ടി മാറ്റി ​വെക്കുകയോ ദിവസത്തിൽ അഞ്ചോ ആറോ തവണ സെൽഫി എടുക്കുകയോ ചെയ്യുന്നത്​ രോഗമായി പരിഗണിക്കണമെന്നാണ്​ ഗവേഷക മതം.
സെൽഫി എടുത്ത്​ സാമൂഹിക മാധ്യമങ്ങളിൽ പോസ്​റ്റ്​ചെയ്യുന്നത്​ ഒരുകാര്യത്തോട്​ അമിതമായി താത്​പര്യം കൂടി നിർബന്ധപൂർവം അത്​ പൂർത്തിയാക്കുന്ന ഒതുതരം മാനസിക പ്രശ്നമാണ്​.

ബോഡി ഡിസ്​മോർഫിക്​ ഡിസോർഡർ (ബി.ഡി.ഡി) എന്ന രോഗവുമായി സെൽഫി ഭ്രാന്ത്​ ചേർന്നു നിൽക്കുന്നു. സെൽഫി എടുത്ത്​ അത്​നോക്കി തനിക്ക്​ കുറേ പ്രശ്​നങ്ങളുണ്ടെന്ന്​ കരുതുകയും അത്​ മറയ്​ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന മാനസിക പ്രശ്​നമാണ്​ ഇത്​. ഇത്തരക്കാർ നൂറുകണക്കിന് ​സെൽഫികളെടുക്കുകയും അവ ആർക്കും പങ്കു വെക്കാതെ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ബി.ഡി.ഡി അല്ലാത്ത സെൽഫികൾ വലിയ കുഴപ്പക്കാരല്ല.
 

Tags:    
News Summary - Does taking more selfies make you happier?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.