പേ​ടി​യെ പേ​ടി​ക്കേ​ണ്ട

ന​മു​ക്കെ​ല്ലാ​വ​ര്‍ക്കും പ​ല ത​ര​ത്തി​ലു​ള്ള പേ​ടി​ക​ളു​ണ്ട്. പേ​ടി​ക​ളി​ല്ലാ​ത്ത​വ​ര്‍ വ​ള​രെ ചു​രു​ക്ക​മാ​ണ്. ഒ​രു​പാ​ട് ആ​ളു​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍, സ​ദ​സ്സി​ന് മു​മ്പി​ല്‍ ഔ​പ​ചാ​രി​ക​മാ​യി സം​സാ​രി​ക്കാ​ന്‍, ചോ​ദ്യ​ങ്ങ​ള്‍ തു​റ​ന്ന് ചോ​ദി​ക്കാ​ന്‍, ജീ​വ​ജാ​ല​ങ്ങ​ളെ, മ​ര​ണ​ത്തെ അ​ങ്ങ​നെ പ​ല​ത​ര​ത്തി​ലു​ള്ള പേ​ടി​ക​ളു​ള്ള​വ​രു​ണ്ട്. ന​മ്മു​ടെ വി​ജ​യ​ത്തി​ന് ത​ട​സ്സം നി​ല്‍ക്കു​ന്ന ഒ​ന്നാ​ണ് പേ​ടി. ന​മ്മു​ടെ ക​ഴി​വു​ക​ളെ പു​റ​ത്തെ​ടു​ക്കു​ന്ന​തി​ന് വി​ഘാ​ത​മാ​യി നി​ല്‍ക്കു​ന്ന ഒ​ന്ന്. പേ​ടി​യു​ള്ള​തു​കൊ​ണ്ട് മാ​ത്രം അ​വ​സ​ര​ങ്ങ​ള്‍, ജീ​വി​ത​ത്തി​ലെ പ​ല നേ​ട്ട​ങ്ങ​ള്‍ ന​ഷ്ട​മാ​യേ​ക്കാം.

പേ​ടി​യെ എ​ങ്ങ​നെ ഒ​ഴി​വാ​ക്കാം

1. വാലിഡേറ്റ് യുവർ ഫിയർ

ചി​ല കാ​ര്യ​ങ്ങ​ള്‍ക്ക് ന​മു​ക്ക് പേ​ടി​യു​ണ്ട് എ​ന്നു​ള്ള​ത് സ്വ​യം മ​ന​സി​ലാ​ക്ക​ണം. ശ​രി​ക്കും ന​മ്മ​ള്‍ അ​തി​നെ പേ​ടി​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന് സ്വ​യം വി​ശ​ക​ല​നം ന​ട​ത്തി​നോ​ക്ക​ണം. ന​മ്മ​ള്‍ പേ​ടി​ക്കു​ന്ന​തി​ല്‍ എ​ന്തെ​ങ്കി​ലും ലോ​ജി​ക്കു​ണ്ടോ? അ​ല്ലെ​ങ്കി​ല്‍ ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ പേ​ടി​ക്കു​ക​യാ​ണോ? എ​ന്നൊ​ക്കെ ചി​ന്തി​ച്ചു നോ​ക്ക​ണം. ഇ​ങ്ങ​നെ ന​മ്മ​ള്‍ പേ​ടി​യെ മ​ന​സി​ലാ​ക്കു​ക​യെ​ന്ന​താ​ണ് ആ​ദ്യ​ത്തെ ഘ​ട്ടം. പേ​ടി​കൊ​ണ്ട് എ​ന്തൊ​ക്കെ ന​ഷ്ട​മു​ണ്ടാ​കും, ഈ ​പേ​ടി എ​വി​ടെ നി​ന്നാ​ണ് വ​ന്ന​ത് ഇ​തൊ​ക്കെ ന​മ്മ​ള്‍ മ​ന​സി​ലാ​ക്കു​ന്ന​തി​ലൂ​ടെ ന​മ്മ​ള്‍ പേ​ടി​യെ അ​റി​യു​ക​യാ​ണ്. ഈ ​പേ​ടി​യെ അ​തി​ജീ​വി​ച്ച് മു​ന്നോ​ട്ടു​പോ​യാ​ല്‍ ന​മു​ക്ക് ജീ​വി​ത​ത്തി​ല്‍ എ​ന്തൊ​ക്കെ നേ​ടാ​ന്‍ ക​ഴി​യു​മെ​ന്ന് സ്വ​യം ചോ​ദി​ക്ക​ണം. ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ള്‍ ന​മ്മ​ളോ​ടു​ത​ന്നെ ചോ​ദി​ക്കു​ക വ​ഴി ഭ​യ​ത്തെ അ​തി​ജീ​വി​ച്ച് മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ക​രു​ത്ത് ല​ഭി​ക്കും.

2. പ്ലാൻ എഹെഡ്

പേ​ടി​യെ മ​ന​സി​ലാ​ക്കി ക​ഴി​ഞ്ഞാ​ല്‍ മ​റി​ക​ട​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ള്‍ ന​മ്മ​ള്‍ ത​ന്നെ ക​ണ്ടെ​ത്ത​ണം. വൈ​കാ​രി​ക​മാ​യും, ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ആ​ത്മീ​യ​മാ​യും ഈ ​പേ​ടി​യെ എ​ങ്ങ​നെ ന​മ്മ​ള്‍ നേ​രി​ട​ണ​മെ​ന്ന് ചി​ന്തി​ക്ക​ണം. അ​തി​നു​ള്ള വ​ഴി​ക​ള്‍ ന​മ്മ​ള്‍ ക​ണ്ടെ​ത്ത​ണം. ന​മ്മ​ള്‍ പേ​ടി​ക്കു​ന്ന കാ​ര്യം ചെ​യ്താ​ല്‍ കൂ​ടി​വ​ന്നാ​ല്‍ ജീ​വി​ത​ത്തി​ല്‍ എ​ന്താ​ണ് സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്ന​ത്? ആ ​സാ​ഹ​ച​ര്യ​ത്തെ ന​മ്മ​ള്‍ എ​ങ്ങ​നെ നേ​രി​ടും? എ​ന്ന് സ്വ​യം ചോ​ദി​ക്ക​ണം.

3. സീക് നോളേജ്

ചി​ല കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ല്ലാ​യ്മ​കൊ​ണ്ട് ന​മു​ക്ക് അ​തി​നോ​ട് പേ​ടി​തോ​ന്നാം. ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത​യി​ല്ലാ​ത്ത​തു​കൊ​ണ്ട് പേ​ടി​വ​രാം. അ​റി​വി​ല്ലാ​യ്മ​കൊ​ണ്ടോ സ്‌​കി​ല്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടോ ആ​ണ് പേ​ടി​വ​രു​ന്ന​തെ​ങ്കി​ല്‍ അ​തി​നെ​ക്കു​റി​ച്ച് അ​റി​യാ​നും, സ്‌​കി​ല്‍ ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നും വേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ക.

4. സീക് അദർ പീപ്പിൾസ് എക്സ്‌പീരിയൻസ്

ജീ​വി​ത​ത്തി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പേ​ടി​യു​ള്ള മ​റ്റു​ള്ള ആ​ളു​ക​ള്‍ അ​തി​നെ എ​ങ്ങ​നെ​യാ​ണ് മ​റി​ക​ട​ന്ന​ത്, അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ എ​ന്നി​വ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കാം. പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ വാ​യി​ച്ച് മ​ന​സി​ലാ​ക്കാം. ഉ​ദാ​ഹ​ര​ണ​ത്തി​ന് ബി​സി​ന​സ് ചെ​യ്യാ​ന്‍ പേ​ടി​യു​ള​ള​യാ​ള്‍ ആ ​ഭ​യ​ത്തെ മ​റി​ക​ട​ന്ന് ബി​സി​ന​സ് ചെ​യ്ത് ജീ​വി​ത​വി​ജ​യം ക​ണ്ടെ​ത്തി​യ​താ​യി അ​റി​യാ​മെ​ങ്കി​ല്‍ അ​യാ​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ ചോ​ദി​ച്ച് അ​തി​ല്‍നി​ന്ന് പാ​ഠ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളാം.

5. ഹെല്പ് അതേർസ് ടു ഓവർ കം ഫിയർ

ന​മ്മ​ളെ​പ്പോ​ലെ ത​ന്നെ പേ​ടി മ​ന​സി​ല്‍ സൂ​ക്ഷി​ക്കു​ന്ന ഒ​രാ​ള്‍ സു​ഹൃ​ദ് വ​ല​യ​ങ്ങ​ളി​ലോ ജോ​ലി സ്ഥ​ല​ത്തോ ഒ​ക്കെ ഉ​ണ്ടെ​ങ്കി​ല്‍ ആ ​പേ​ടി​യെ അ​തി​ജീ​വി​ക്കാ​ന്‍ അ​യാ​ളെ സ​ഹാ​യി​ക്കു​ക. അ​ത് ന​മു​ക്കും ഗു​ണം ചെ​യ്യും.

6. കൽട്ടിവേറ്റ് ബിലീവ് ആൻഡ് ഫെയ്‌ത്

ന​മ്മ​ളി​ലു​ള്ള വി​ശ്വാ​സ​വും ദൈ​വ​വി​ശ്വാ​സി​ക​ളാ​ണെ​ങ്കി​ല്‍ ആ ​വി​ശ്വാ​സ​വും പ​രി​പോ​ഷി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് ന​മു​ക്ക് കൂ​ടു​ത​ല്‍ ധൈ​ര്യം പ​ക​രും.

7.വിഷ്വലൈസ് സക്സസ്

ന​മു​ക്ക് പേ​ടി​യു​ള്ള ഒ​രു കാ​ര്യ​ത്തെ അ​തി​ജീ​വി​ച്ച് വി​ജ​യം കൈ​വ​രി​ക്കു​ന്ന​താ​യി മ​ന​സി​ല്‍ കാ​ണു​ക. ഇ​ത് ന​മ്മു​ടെ ഉ​പ​ബോ​ധ മ​ന​സി​ലേ​ക്ക് ധൈ​ര്യം കൊ​ണ്ടു​വ​രാ​നും പേ​ടി​ക്കേ​ണ്ട​തി​ല്ല​യെ​ന്ന ഫീ​ല്‍ത​രാ​നും സാ​ധി​ക്കും

8. റിലാക്സ്

ബ്രീ​ത്തി​ങ്, മെ​ഡി​റ്റേ​ഷ​ന്‍ പോ​ലു​ള്ള റി​ലാ​ക്‌​സേ​ഷ​ന്‍ ടെ​ക്‌​നി​ക്കു​ക​ള്‍ പേ​ടി കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും.

9. അവോയ്ഡ് നെഗറ്റീവ് തോട്ട്സ്

നെ​ഗ​റ്റീ​വാ​യ ചി​ന്ത​ക​ള്‍ ഒ​ഴി​വാ​ക്കി പോ​സി​റ്റീ​വാ​യി ചി​ന്തി​ച്ച് തു​ട​ങ്ങു​ന്ന​ത് ധൈ​ര്യ​മു​ള്ള മാ​ന​സി​കാ​വ​സ്ഥ​യു​ണ്ടാ​ക്കും. ഇ​ത് ന​മ്മ​ളി​ലെ ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​പ്പി​ക്കും. തെ​റ്റു​ക​ളി​ല്‍ നി​ന്ന് പാ​ഠ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​ക, ജീ​വി​ത​ത്തി​ല്‍ റി​സ്‌​ക് എ​ടു​ക്കാ​ന്‍ ധൈ​ര്യം കാ​ണി​ക്കു​ക, പു​തി​യ പു​തി​യ അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​ക്കി​യെ​ടു​ക്കു​ക ഇ​തെ​ല്ലാം ന​മ്മു​ടെ പേ​ടി കു​റ​ച്ച് ധൈ​ര്യ​ത്തോ​ടെ മു​ന്നോ​ട്ടു​നീ​ങ്ങാ​ന്‍ സ​ഹാ​യി​ക്കും. ന​മു​ക്ക് പേ​ടി​യു​ള്ള​തെ​ന്താ​ണോ അ​ത് ചെ​യ്തു​കൊ​ണ്ട് ആ ​പേ​ടി​യെ മാ​റ്റി​യെ​ടു​ക്കു​ക. ഉ​ദാ​ഹ​ര​ണ​ത്തി​ന് നീ​ന്താ​ന്‍ പേ​ടി​യാ​ണെ​ങ്കി​ല്‍ കു​റ​ച്ച് കു​റ​ച്ചാ​യി നീ​ന്തി​ക്കൊ​ണ്ടു​ത​ന്നെ അ​തി​നെ മ​റി​ക​ട​ക്കു​ക. ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കാ​ന്‍ പേ​ടി​യാ​ണെ​ങ്കി​ല്‍ ഇം​ഗ്ലീ​ഷ് സം​സാ​രി​ച്ചു​ത​ന്നെ ആ ​പേ​ടി​മാ​റ്റു​ക. എ​ന്താ​ണോ പേ​ടി​ക്കു​ന്ന​ത് ആ ​കാ​ര്യ​ങ്ങ​ള്‍ ധൈ​ര്യ​പൂ​ര്‍വ്വം ചെ​യ്തു തു​ട​ങ്ങു​ക, അ​ങ്ങ​നെ പേ​ടി മാ​റ്റി​യെ​ടു​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്.

Tags:    
News Summary - fear Don't be afraid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.